22 October Thursday

കാർ മോഷ്ടാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

  

തൃശൂർ   
വർക്ക്ഷോപ്പ് കുത്തിത്തുറന്ന് ആഡംബര കാർ മോഷ്ടിച്ച പ്രതികളിലൊരാൾ അറസ്റ്റിൽ. മോഷ്ടിച്ച കാറും പൊലീസ് പിടികൂടി. പറവൂർ സ്വദേശി മോഹനാലയത്തിൽ ഗോപകുമാറാ(22) ണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന മൂന്നുപേർക്കായി അന്വേഷണം തുടരുകയാണ്‌. 
 16ന് രാത്രിയാണ് പൂത്തോളിലുള്ള കുറുവത്ത് വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി നൽകിയിരുന്ന കോട്ടയം സ്വദേശി വിനോദിന്റെ സ്വിഫ്റ്റ്‌ കാർ‌‌ മോഷണംപോയത്‌. കാർ എറണാകുളം ചേരാനെല്ലൂർ ഭാഗത്ത് ഓടുന്നതായി വിവരം ലഭിച്ചതനുസരിച്ച് വെസ്റ്റ് സിഐ കെ സി ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷിച്ചെത്തിയപ്പോൾ റോഡ് സൈഡിൽ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. ഓട്ടത്തിനിടെ വീണതോടെയാണ് ഗോപകുമാർ പിടിയിലായത്. കൊരട്ടി മാമ്പ്ര സ്വദേശി റിയാദ്, കിച്ചു, നന്ദു എന്നിവരാണ് മറ്റുപ്രതികൾ. ഇവരോടൊപ്പമാണ് കാർ മോഷ്ടിച്ചതെന്ന്‌ ഗോപകുമാർ പറഞ്ഞു. 
കാർ മോഷ്ടിച്ച ദിവസം ഹൈറോഡിലെ ജ്വല്ലറിയിൽ 24 ഗ്രാം തൂക്കമുള്ള സ്വർണമാല വിറ്റുവെന്ന് ഇയാൾ മൊഴി നൽകി. സ്വർണവും പൊലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരത്തെ കേസുകളുണ്ട്. സീനിയർ സിപിഒ ഷെല്ലാർ, സിപിഒമാരായ സനൂപ് ശങ്കർ, അബീഷ് ആന്റണി എന്നിവരും പൊലീസ്‌ സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top