13 October Sunday

കെജിഒഎ യാത്രയയപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ യാത്രയയപ്പ്‌ യോഗം സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗം എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
സർവീസിൽ നിന്ന്‌ വിരമിച്ച കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികൾക്ക്‌ ജില്ലാ കമ്മിറ്റി യാത്രയയപ്പ്‌ നൽകി. 
  ഐ കെ മോഹൻ, ഡോ. സി കെ സിൽവൻ, പി ആർ രമേഷ്, കെ ആർ സുരേഷ്, എം എ റിയാദ്, കെ വി തമ്പാൻ എന്നിവർക്കാണ്‌ യാത്രയയപ്പ്‌ നൽകിയത്‌. യാത്രയയപ്പ് സമ്മേളനം സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗം എം എം വർഗീസ്  ഉദ്ഘാടനം ചെയ്തു. കെജിഒഎ  ജില്ലാ പ്രസിഡന്റ്‌ ഡോ. കെ ആർ രാജീവ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എ ഷാജഹാൻ, ജില്ലാ സെക്രട്ടറി ഡോ. സുരേഷ് കെ ദാമോദരൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം എ പി അജിത്ത്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ജില്ലാ സെക്രട്ടറി ഐ ബി ശ്രീകുമാർ, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. യു സലിൽ, കെ കെ സുബാഷ്, പി എസ് ജയകുമാർ, ഡോ. നിഷ എം ദാസ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഡോ. ടി വി സതീശൻ  എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top