17 July Wednesday
ചാലക്കുടി കുരുക്ക്

രാത്രിയിലും നിർമാണം; നിയന്ത്രണത്തിന‌് കൂടുതൽ പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019
ചാലക്കുടി
ചാലക്കുടിയിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിപ്പാത നിർമാണം ത്വരിതഗതിയിലാക്കാനും പഴയ ദേശീയപാതയിൽ ഗതാഗത നിയന്ത്രണത്തിന‌് കൂടുതൽ സംവിധാനം ഏർപ്പെടുത്താനും ധാരണ.  ബി ഡി ദേവസി എംഎൽഎ ദേശീയപാതാ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ‌ിത‌്. 
ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ  നിർമാണം അടിയന്തരമായി തീർപ്പാക്കാൻ ധാരണയായി. രാത്രിയിൽ വാഹനങ്ങൾ പഴയ ദേശീയപാതയിലൂടെ തിരിച്ചുവിട്ട് രാത്രിയും അധിക ജോലികൾ ചെയ‌്ത‌് നിർമാണം പെട്ടെന്ന‌് പൂർത്തിയാക്കും. നഗരത്തിലെ ട്രാഫിക് നിയന്ത്രണം ഡിവൈഎസ‌്‌പി നിലവാരത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിൽ നടപ്പാക്കും. 
കോടതി ജങ‌്ഷനിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് നാലുവരിപ്പാത അടച്ചതിനെത്തുടർന്ന് വാഹനങ്ങൾ സർവീസ‌് റോഡിലൂടെ കടന്നുപോകുന്നതിനാൽ റോഡ്  തകർന്നു. ഇതോടെ വാഹനങ്ങൾ പഴയ ദേശീയപാതയിലൂടെ നഗരത്തിന്റെ  മധ്യത്തിലൂടെ കടന്നുപോകാൻ തുടങ്ങി. ഇത‌് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ദേശീയപാതയിലെ നിർമാണം അനന്തമായി നീണ്ടുപോകുന്നുവെന്ന പരാതി വ്യാപകമാണ്.  ഈ സാഹചര്യത്തിലായിരുന്നു ചർച്ച.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top