03 July Sunday

തൊഴിൽ നിഷേധത്തിനെതിരെ 
തൊഴിലുറപ്പ്‌തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

കൊടകരയിൽ പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
കേന്ദ്ര ബിജെപി സർക്കാർ തൊഴിലുറപ്പ് പദ്ധതി വിഹിതം തുടർച്ചയായി വെട്ടി ക്കുറച്ചു തൊഴിൽ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചു എൻആർഇജി വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി. 
 മാള ബിഎസ്എൻഎൽ ഓഫീസിലേക്ക് നടന്ന മാർച്ച്‌ സിപിഐ എം ഏരിയ സെക്രട്ടറി ടി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. ചന്ദ്രിക ശിവരാമൻ അധ്യക്ഷയായി.  
എം എസ് മൊയ്‌തീൻ, സി ആർ പുരുഷോത്തമൻ, സി എസ് രഘു, മാള ബ്ലോക്ക്  പ്രസിഡന്റ്‌ സന്ധ്യ നൈസൻ, പുത്തൻചിറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോമി ബേബി, വെള്ളാങ്കല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എം മുകേഷ് എന്നിവർ സംസാരിച്ചു.
കൊടകരയിൽ സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി ടി എ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി പി ആർ  പ്രസാദൻ, കൊടകര പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സോമൻ, കെ വി നൈജോ, പി കെ രാജൻ, ജോയ് നെല്ലിശേരി, അജിത  സുധാകരൻ , പുഷ്പ കൃഷ്ണൻകുട്ടി, ടി കെ പത്മനാഭൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top