03 July Sunday

എം കെ രാമകൃഷ്ണൻ അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

സിപിഐ എം അഷ്ടമിച്ചിറ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച എം കെ രാമകൃഷ്ണൻ അനുസ്മരണം 
ഏരിയ സെക്രട്ടറി ടി കെ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

മാള 
സിപിഐ എം മാള ലോക്കൽ  സെക്രട്ടറി, ചെത്തുതൊഴിലാളി യൂണിയൻ, നിർമാണ തൊഴിലാളി യൂണിയൻ എന്നിവയുടെ ഭാരവാഹിയുമായിരുന്ന എം കെ രാമകൃഷ്ണന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ സിഐടിയു ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടന്നു. സി എസ് രഘു അധ്യക്ഷ നായി. സി ആർ പുരുഷോത്തമൻ, പി കെ മാധവൻ, ഐ എൻ ബാബു, എൻ വി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
സിപിഐ എം അഷ്ടമിച്ചിറ ലോക്കൽ കമ്മിറ്റി  നേതൃത്വത്തിൽ എം കെ രാമകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. 
 മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം മാള ഏരിയ സെക്രട്ടറി കെ അരവിന്ദൻ അധ്യക്ഷനായി. 
  ജനതാദൾ നേതാവ് ജോർജ് നെല്ലിശേരി അനുസ്മരണ പ്രഭാഷണം നടത്തി. കെ പി പ്രവീൺ സ്വാഗതവും അരുൺ പോൾ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top