19 June Wednesday

അത്താണി മെഡിക്കൽ കോളേജ് റോഡ് ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി സിൽക്ക് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ അത്താണി മെഡിക്കൽ കോളേജ് റോഡിൽ നടന്ന ശുചീകരണം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

 

അത്താണി
സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി സിൽക്ക് എംപ്ലോയീസ് യൂണിയൻ  (സിഐടിയു) നേതൃത്വത്തിൽ അത്താണി മെഡിക്കൽ കോളേജ് റോഡിനിരുവശവും മാലിന്യം നീക്കി ശുചീകരിച്ചു. 
ശുചീകരണ പ്രവൃത്തികൾ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും യൂണിയൻ പ്രസിഡന്റുമായ കെ രാധാകൃഷ്ണൻ ഉദ‌്ഘാടനം ചെയ്തു. യൂണിയൻ വർക്കിങ് പ്രസിഡന്റ‌് സേവ്യർ ചിറ്റിലപ്പിള്ളി, കെ എം മൊയ്തു, വി ബാബു, കെ പി ജോയ്സൻ, വി‌ ബി പീതാംബരൻ, സി പി ലക്ഷ‌്മിനാരായണൻ, യുഗേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
 
പ്രധാന വാർത്തകൾ
 Top