07 April Tuesday

പച്ചക്കറി വീടുകളിലെത്തിക്കാന്‍ കര്‍ഷക മിത്രങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 

തൃശൂർ
  പച്ചക്കറി ക്ഷാമം നേരിട്ടാൽ  വീടുകളിൽ ഓൺലൈൻവഴി പച്ചക്കറി എത്തിക്കാൻ സന്നദ്ധ അറിയിച്ച് കർഷക മിത്രങ്ങൾ. സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും നിർദേശങ്ങൾ പാലിച്ചും സുരക്ഷിതത്വം ഉറപ്പുവരുത്തി വിതരണത്തിന് തയ്യാറാണെന്നാണ് സർക്കാരിനെ അറിയിച്ചിട്ടുള്ളത്.
ജില്ലയിൽ 69 കൃഷിഭവനുകൾക്ക് കീഴിൽ നിലവിൽ സർക്കാർ നിയോഗിച്ച കർഷകമിത്രങ്ങളുണ്ട്.  ഇവരിൽ 50 പേർ ഓൺലൈൻ വിപണനത്തിന് തയ്യാറായിട്ടുണ്ട്. വണ്ടി ഓടിക്കാനറിയാത്ത വനിതകളായ കർഷകമിത്രമാർക്ക്കഴിയില്ല. മറ്റുള്ളവരാണ് സർക്കാർ നിർദേശം ലഭിച്ചാൽ  ഓൺലൈൻ വിപണനത്തിന് തയ്യാറായിട്ടുള്ളതെന്ന് കർഷകമിത്ര അംഗം  അനീഷ് ആനായ്ക്കൽ പറഞ്ഞു. 
കർഷകമിത്രങ്ങൾ   അതത് പ്രദേശത്തെ കർഷകരുമായി ബന്ധപ്പെട്ട് ഗാർഹികാടിസ്ഥാനത്തിലും അല്ലാതെയും ഉൽപ്പാദിപ്പിക്കുന്ന ജൈവപച്ചക്കറി കർഷകരിൽനിന്ന് ശേഖരിക്കാറുണ്ട്. ന്യായവില നേരിട്ട് അപ്പോൾ തന്നെ നൽകാറുണ്ട്. പച്ചക്കറികൾ, ഇക്കോഷോപ്പ്,ആഴ്ചച്ചന്തയുൾപ്പെടെയും സ്വകാര്യവിപണിയിലുമായി  വിൽക്കാറാണ് പതിവ്. കർഷകമിത്രകൾക്ക് വാട്ട്സാപ്പ് കൂട്ടായ്മയുണ്ട്.  ഇതുവഴി ഓൺലൈൻ വിപണനം നടത്താനാവുമെന്ന്‌ അദ്ദേഹം പറഞ്ഞു.
 ജീവനി പദ്ധതിവഴി ജില്ലയിൽ വ്യാപകമായി പച്ചക്കറി കൃഷിയിറക്കിയിട്ടുണ്ട്. ഈ  നാടൻപച്ചക്കറി വിപണനത്തിന് സാഹചര്യമൊരുക്കാനാവും.   തമിഴ്നാട്നിന്നും പച്ചക്കറി വരവ് കുറഞ്ഞിട്ടുണ്ട്. ഇതോടെ വില വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ  കർഷകമിത്ര ഉൾപ്പടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി വീടുകളിൽ പച്ചക്കറിയെത്തിക്കാനാണ്‌  ലക്ഷ്യം.
 
പ്രധാന വാർത്തകൾ
 Top