31 March Tuesday

തീരദേശത്ത് പൊലീസ് റൂട്ട് മാർച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
കൊടുങ്ങല്ലൂർ 
ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചിട്ടും തീരദേശ മേഖലയിൽ നിരത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് കുറവില്ല. ഇതേത്തുടർന്ന്‌ പ്രദേശത്ത്‌ പൊലീസ് റൂട്ട് മാർച്ച് നടത്തി ഇരുചക്രവാഹനങ്ങളും കാറുകളും ഓട്ടോകളും നിരത്തിലിറങ്ങിയതോടെയാണ് എറിയാട് ചന്തയിൽനിന്നും അഴീക്കോട് പുത്തൻപള്ളിവരെ പൊലീസ് റൂട്ട് മാർച്ച് നടത്തിയത്. അവശ്യ സാധനങ്ങൾ വാങ്ങാനെന്ന പേരിലാണ് പലരും പുറത്തിറങ്ങുന്നത്. പുറത്തിറങ്ങുന്നവർ അവധിയാഘോഷംപോലെയാണ് ചെലവഴിക്കുന്നത്. ശ്രീനാരായണപുരത്ത്  മദ്യപിച്ചിരുന്ന സംഘത്തെ കസ്റ്റഡിയിലെടുത്തു. കോവിഡ് 19 ന്റെ ഗൗരവവും ലോക്ക്‌ ഡൗണിന്റെ പ്രാധാന്യവും മനസ്സിലാക്കാതെയാണ് ആളുകൾ നിരത്തിലിറങ്ങുന്നത്. സർക്കാർ നിർദേശങ്ങൾ മറികടക്കുന്നവർക്കെതിരെ കൊടുങ്ങല്ലൂർ, മതിലകം, കയ്പമംഗലം പൊലീസ് നിരവധി കേസുകൾ ചാർജ്ചെയ്തു. നൂറുകണക്കിന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പൊതു അറിയിപ്പുകൾ ലംഘിക്കുക, കൂട്ടംകൂടുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തീരദേശത്തെ മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലും പട്രോളിങ്‌ ശക്തമാണ്. എറിയാട് നടന്ന റൂട്ട് മാർച്ചിന് കൊടുങ്ങല്ലൂർ സിഐ പി കെ പത്മരാജൻ, എസ്ഐ ഇ ആർ ബൈജു എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top