28 May Thursday
വെങ്ങിണിശേരി

എസ്എൻ നഗറിൽ ഇനി കുടിവെള്ളം മുട്ടില്ല

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
ചേർപ്പ്
 വെങ്ങിണിശേരി എസ്എൻ നഗറിൽ കുന്നിൻ മുകളിലെ 18 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. പാറളം പഞ്ചായത്ത്‌ പ്രത്യേക കുടിവെള്ള പദ്ധതി നടപ്പിലായതോടെ ഇനി 24 മണിക്കൂറും ക്ഷാമമില്ലാതെ  വെള്ളം കിട്ടും. പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ്‌ സ്ഥാപിച്ച് ഉപയോഗശൂന്യമായി കിടന്നിരുന്ന കുഴൽകിണർ   നവീകരിച്ചു. ജലലഭ്യതയും ശുദ്ധിയും ഉറപ്പുവരുത്താനുള്ള പരിശോധന നടത്തി. ഉയരത്തിൽ സ്ഥാപിച്ച വലിയ ടാങ്കിൽ വെള്ളം സംഭരിച്ച് പൈപ്പ് ലൈൻ വഴി വീടുകളിലെത്തിച്ചു. 365000 രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. പ്രദേശത്ത് രണ്ട് പൊതുകിണറുകൾ ഉണ്ടെങ്കിലും 30 കോൽ വീതം ആഴമുള്ളതിനാൽ വേനൽക്കാലത്ത് വെള്ളമെടുക്കുക എളുപ്പമല്ല. കുന്നിൻ മുകളിലേയ്ക്കുക്കുള്ള റോഡ് ഇടുങ്ങിയതും കുത്തനെയുമായതിനാൽ ടാങ്കറിൽ വെള്ളമെത്തിക്കാനും കഴിയില്ല. ഉയരത്തിലേയ്ക്ക് ജല അതോറിറ്റിയുടെ പൈപ്പിലൂടെ വെള്ളമെത്തിക്കാനും പ്രയാസം.  കുന്നിന് താഴെ ടാങ്കറെത്തിച്ച് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്താണ് മുകളിലേയ്ക്ക് വെള്ളം നൽകിയിരുന്നത്.  വെള്ളം കോരി വലഞ്ഞ  വീട്ടമ്മമാർ തങ്ങൾക്ക് ജലസമൃദ്ധിയൊരുക്കിയ പഞ്ചായത്ത് അധികൃതരോട് തീരാത്ത നന്ദിയുണ്ടെന്ന്  പറഞ്ഞു.
പ്രധാന വാർത്തകൾ
 Top