20 April Tuesday

ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
ഫോർ ജി സെപ്‌ക്‌ട്രവും 4 ജി സർവീസും ബിഎസ്‌എൻ എല്ലിൽ ആരംഭിക്കണമെന്ന്‌ ബിഎസ്‌എൻഎൽ  എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ   ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ കെ എ സുലൈമാൻ അധ്യക്ഷനായി. കോൺഫെഡറേഷൻ ഓഫ്‌ സെൻട്രൽ ഗവ. എംപ്ലോയീസ്‌ ആൻഡ്‌ വർക്കേഴ്‌സ്‌ സംസ്ഥാന പ്രസിഡന്റ്‌ വി ശ്രീകുമാർ, സർക്കിൾ സെക്രട്ടറി സി സന്തോഷ്‌കുമാർ, സർക്കിൾ പ്രസിഡന്റ്‌  പി മനോഹരൻ, എഐബിഡിപിഎ സംസ്ഥാന കമ്മിറ്റിയംഗം സി പി ജോസ്‌ എന്നിവർ സംസാരിച്ചു. സർവീസിൽ  നിന്ന്‌ വിരമിച്ചവരെ സമ്മേളനത്തിൽ ആദരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി  പി ആർ ശങ്കരനാരായണൻ സ്വാഗതവും കെ ആർ കൃഷ്‌ണദാസ്‌ നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ:  കെ എ സുലൈമാൻ   (പ്രസിഡന്റ്‌ ), കെ ആർ കൃഷ്‌ണദാസ്‌ (സെക്രട്ടറി), ടി പി രാമൻ(‌ ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top