പുതുക്കാട്
സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പുതുക്കാട്, യുപി വിഭാഗത്തിനായി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് വെഞ്ചിരിപ്പും ഉദ്ഘാടനവും നിർവഹിക്കും. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനും, ടി എൻ പ്രതാപൻ എംപി മുഖ്യാതിഥിയുമാവും. മുൻ മന്ത്രി സി രവീന്ദ്രനാഥ് ഐടി ലാബ് ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോൺ. ജോസ് കോനിക്കര ഫലകം അനാച്ഛാദനം ചെയ്യും. വാർത്താസമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ ജോൺസൻ ചാലിശേരി, പ്രധാനാധ്യാപകൻ എം യൂജിൻ പ്രിൻസ്, ജോൺസൺ പുളിക്കൻ, കെ എൽ റപ്പായി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..