29 February Saturday
ജില്ലയിൽ 7പേർക്ക്‌ രാഷ്‌ട്രപതിയുടെ മെഡൽ

വിശിഷ്ടസേവനത്തിൽ തൃശൂരിന്‌ മെഡല്‍പ്പട

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

തൃശൂർ

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിൽ  ജില്ലയിൽനിന്ന്  പൊലീസ്, ഫയർഫോഴ്സ് പട.  ജില്ലയിൽനിന്ന്‌ ഏഴുപേരാണ് മെഡൽ നേടിയത്. കേരളത്തിൽ ആകെ ലഭിച്ച പത്ത് പൊലീസ്‌ സേനാംഗങ്ങളിൽ അഞ്ചും തൃശൂരിൽനിന്നാണ്.  ഇതിൽ ഇന്ത്യ കണ്ട മികച്ച ഫുട്ബോൾ സ്ട്രൈക്കറുമുണ്ട്. അഗ്നിരക്ഷാ സേനാംഗങ്ങളിൽ  രണ്ടു പേരും തൃശൂരിൽ നിന്നാണ്. പൊലീസ് അക്കാദമി ആസ്ഥാനമായ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അസി. കമാൻഡന്റ് സോളമൻ ലൂക്കോസ്  മെഡലിന് അർഹനായി. 1991ലാണ് സർവീസിൽ പ്രവേശിച്ചത്.  2017ൽ മുഖ്യമന്ത്രിയുടെ മെഡൽനേടിയിരുന്നു. തീവ്രവാദവിരുദ്ധവിരുദ്ധ സ്ക്വാഡിൽ അമേരിക്കയിൽ  പ്രത്യേക പരിശീലനം നേടിയിരുന്നു. കൊല്ലം കുണ്ടറ തെക്കേപണയിൽ വീട്ടിലാണ് താമസം. ഭാര്യ: ലിസി. മക്കൾ: അനയ, അലൻ.
 അക്കാദമിയിലെ അസി. ഡയറക്ടർ (ടെക്നിക്കൽ ആൻഡ്‌ മോട്ടോർ ട്രെയിനിങ്)  കെ മനോജ്കുമാറും മെഡലിന് അർഹനായി. 1993ലാണ് സർവീസിൽ പ്രവേശിച്ചത്.  കൊല്ലം കരുനാഗപ്പിള്ളി സരസ്വതിമന്ദിരത്തിലാണ് താമസം.   ഭാര്യ. ഷൈനി. മകൾ: എം അപർണ.
പൊലീസ് അക്കാദമി ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ ഡെപ്യൂട്ടി കമാൻഡന്റും  ഇന്റർനാഷണൽ ഫുട്ബോൾ താരവുമായ സി വി പാപ്പച്ചനും അർഹനായി. 
 തൃശൂർ സിറ്റിപൊലീസിലെ സ്പെഷ്യൽബ്രാഞ്ച് എഎസ്ഐ  അയ്യന്തോൾ പുതൂർക്കര കോളങ്ങാട്ട്   കെ സന്തോഷ്‌‌കുമാർ മെഡലിനർഹനായി. പൊലീസിനെ സമൂഹവുമായി കൂട്ടിയിണക്കിയതിന്‌ 2018ൽ ഇ ഗവേണൻസ്‌ പുരസ്‌കാരം നേടിയിരുന്നു.  ഭാര്യ. നിഷ. മക്കൾ രോഹിത്,
ഋത്വിക്‌.  ജില്ലാ ക്രൈംബ്രാഞ്ചിലെ  എഎസ്ഐ  കാണിപ്പയ്യൂർ പൊട്ടൻകുളങ്ങര പി രാഗേഷും  മെഡലിന് അർഹരായി. ഭാര്യ: സരിത. മക്കൾ: ശ്രീരാഗ്‌, അനുരാഗ്‌.   സന്തോഷും രാഗേഷും 1996ൽ ഒന്നിച്ചാണ്  പൊലീസിൽ   ചേർന്നത്. ഇരുവർക്കും  മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിരുന്നു.   തൃശൂർ ഫയർസ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ  പെരിങ്ങാവ് ഗാന്ധിനഗർ കല്ലാട്ട് വീട്ടിൽ ബൽറാംബാബു. ഫയർ അക്കാദമിയിലെ അസി. സ്റ്റേഷൻ ഓഫീസർ വടക്കാഞ്ചേരി പടിഞ്ഞാട്ടുമുറി പെരിഞ്ഞകം വീട്ടിൽ ശ്രീകിഷോർ എന്നിവരും വിശിഷ്‌ട സേവനത്തിനുള്ള മെഡലിന്‌ അർഹനായി. ബൽറാംബാബുവും ശ്രീകിഷോറും 1996ൽ  സേവനം ആരംഭിച്ചു.  ഇരുവരും നേരത്തേ  മുഖ്യമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഫയർമെഡൽ നേടിയിരുന്നു. സിന്ധുവാണ് ബൽറാം ബാബുവിന്റെ ഭാര്യ. മക്കൾ: മീനു, മനു. രേഖയാണ് ശ്രീകിഷോറിന്റെ ഭാര്യ. മക്കൾ: അതുൽ, അമിത്.
പ്രധാന വാർത്തകൾ
 Top