09 December Friday

കേന്ദ്ര നയങ്ങൾക്കെതിരെയുള്ള 
ജില്ലാ മാർച്ച് വിജയിപ്പിക്കുക: കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

കെജിഒഎ ജില്ലാ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർ ഡിസംബർ 20 ന് നടത്തുന്ന   -ജില്ലാ മാർച്ച് വിജയിപ്പിക്കാൻ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ തീരുമാനിച്ചു. 
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾതിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക,  കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ ജില്ലാ മാർച്ച്‌ നടത്തുന്നത്‌.  അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ ചേർന്ന  ജില്ലാ കൗൺസിൽ യോഗം  സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി പി സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി എസ് ജയകുമാർ അധ്യക്ഷനായി. ജില്ലാസെക്രട്ടറി എ സി ശേഖർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പി അജിത് , കെ കെ സുഭാഷ്, വൈസ് പ്രസിഡന്റുമാരായ ഡോ. ടി വി സതീശൻ, പി വി ബിന്ദു, ജില്ലാ ജോയിന്റ്‌  സെക്രട്ടറിമാരായ ഡോ. സുരേഷ് കെ ദാമോദരൻ, സി പി വിൻസന്റ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top