11 September Wednesday

ദേശീയപാതയിൽ പരിശോധന: 
തകരാർ വ്യാപകം

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
തൃശൂർ
അപകടങ്ങൾ കുറയ്ക്കുന്നതിന്റെ  ഭാഗമായി  നടത്തിയ റോഡ്‌ പരിശോധനയിൽ  ദേശീയപാതയിൽ  വ്യാപകമായി  തകരാറുകൾ  കണ്ടെത്തി.   ഹൈവേയിലേയ്ക്കുള്ള അനധികൃത പ്രവേശന വഴികൾ,  സിഗ്നൽ ബോർഡുകളുടെ അപര്യാപ്തത, ട്രാഫിക് ഡിസൈൻ  പോരായ്മ തുടങ്ങിയവയാണ്‌  കണ്ടെത്തിയത്‌. 
പൊലീസ്‌  ദേശീയ പാത വികസന അതോറിറ്റി, മോട്ടോർ വാഹന വകുപ്പ്‌,  കരാറുകാർ, സുരക്ഷാ കൺസൾട്ടന്റ്‌  തുടങ്ങിയ വിഭാഗങ്ങളുമായി ചേർന്ന്‌  നാഷണൽ  ഹൈവേ 544 ൽ  നെല്ലായി മുതൽ  ജില്ലാ അതിർത്തിയായ കറുകുറ്റിവരെയാണ്‌  സുരക്ഷാ പരിശോധന നടത്തിയത്‌.   
അപകട സാധ്യത ഏറെയുള്ള  ബ്ലാക്ക് സ്പോട്ട് ഇടങ്ങൾ  പ്രത്യേക പരിശോധന നടത്തി അപകട സാധ്യത കുറയ്ക്കുന്നതിന്‌സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്  ചർച്ച നടത്തി.  പരിശോധനയ്ക്ക് ചാലക്കുടി  ഡിവൈഎസ്‌പി, ജില്ലാ ട്രാഫിക് നോഡൽ  ഓഫീസർ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, ഡിസിആർബി എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top