30 January Monday

അതിരുദ്ര മഹായാഗം : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
കൊടകര 
 കനകമല വട്ടേക്കാട് തപോവനം നവഗ്രഹ ശിവക്ഷേത്രത്തിൽ ജനുവരി ഒമ്പതു മുതൽ 19 വരെ അതിരുദ്ര മഹായാഗം സംഘടിപ്പിക്കുന്നു. സംഘാടക സമിതി ഓഫീസ്‌  ഉദ്ഘാടനം കെ ആർ കോംപ്ലക്സിൽ വെള്ളിയാഴ്ച രാവിലെ പത്തിന് ശബരിമല മുൻ മേൽശാന്തി എ വി ഉണ്ണികൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. തുടർന്ന് ബ്രോഷർ പ്രകാശനം കൊടുങ്ങല്ലൂർ ക്ഷേത്രം ആചാര്യൻ സത്യധർമൻ അടികളും, വെബ് സൈറ്റ് പ്രകാശനം വൈദിക യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി വി ഷാജി ശാന്തിയും നിർവഹിക്കും. യാഗ സംഘാടക സമിതി ജനറൽ കൺവീനർ കെ ആർ ദിനേശൻ അധ്യക്ഷനാവും. യാഗ യജമാനൻ അശ്വിനിദേവ്, ജനറൽ കൺവീനർ കെ ആർ ദിനേശൻ, ഐ വി ചന്ദ്രൻ, രഘുനാഥ്‌ കണിയാത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top