27 November Saturday

എംഎൽഎപുരസ്‌കാരങ്ങൾ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

എൻ കെ അക്ബർ എംഎൽഎ ഏർപ്പെടുത്തിയ പുരസ്കാരം ആദ്യഘട്ടവിതരണം നഗരസഭാ ടൗൺ ഹാളിൽ
നിയമസഭാ സ്പീക്കർ എം ബി രാജേഷ് നിർവഹിക്കുന്നു

ഗുരുവായൂർ
നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ്ടു   പരീക്ഷകളിലെ മികച്ച വിജയികൾക്കും വിദ്യാലയങ്ങൾക്കും എൻ കെ അക്ബർ എംഎൽഎ ഏർപ്പെടുത്തിയ പുരസ്കാരം  ആദ്യഘട്ടവിതരണം
ഗുരുവായൂരിൽ നടന്നു.  നഗരസഭാ ടൗൺ ഹാളിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് പുരസ്കാരം സമ്മാനിച്ചു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ട വിജയംതന്നെയാണ് വിദ്യാർഥികൾ പരീക്ഷകളിൽ നേടിയ വിജയമെന്ന് അദ്ദേഹം പറഞ്ഞു. 
ഗുരുവായൂർ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിച്ചവർക്കും മറ്റു മണ്ഡലങ്ങളിൽ പഠിച്ച ഗുരുവായൂർ നിവാസികൾക്കുമാണ്‌ പുരസ്കാരം നൽകുന്നത്. മികച്ച വിജയം നേടിയ സ്കൂളുകളേയും ചടങ്ങിൽ ആദരിച്ചു. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. 
ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, സിപിഐ എം ഏരിയ സെക്രട്ടറിമാരായ ടി ടി ശിവദാസ്, എം എ ഹാരിസ് ബാബു, ചാവക്കാട് നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജാസ്മിൻ ഷെഹീർ, ടി വി സുരേന്ദ്രൻ, ജനപ്രതിനിധികളായ അനീഷ്മ ഷനോജ്, എ എൻ ഷഫീർ, കെ പി ഉദയൻ, കെ പി എ റഷീദ്, വിവിധ രാഷ്‌ട്രീയപാർടി പ്രതിനിധികളായ ലാസർ പേരകം, പി കെ സെയ്‌താലിക്കുട്ടി, ഹനീഫ്‌ ചാവക്കാട്‌   എന്നിവർ സംസാരിച്ചു.
 കോവിഡ് മാനദണ്ഡം പാലിക്കുന്നതിനായി വ്യത്യസ്‌ത ഘട്ടങ്ങളിലായി വിവിധ മേഖലകളിൽ നടത്തുന്ന പരിപാടികളിൽ വിദ്യാർഥികൾക്ക് പുരസ്കാരം വിതരണം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top