17 January Sunday

102 കേന്ദ്രങ്ങളിൽ എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020
തൃശൂർ
എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാനും നേതൃത്വത്തെ കരിവാരിത്തേയ്ക്കാനും നടക്കുന്ന നീക്കങ്ങൾക്കെതിരെ ബുധനാഴ്ച വൈകിട്ട് അഞ്ചിന്‌ എൽഡിഎഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ കേന്ദ്രങ്ങളിലായി 102 ഇടങ്ങളിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കും. 
‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’എന്ന മുദ്രാവാക്യം ഉയർത്തി വികസന സംരക്ഷണ ദിനമായാണ് കൂട്ടായ്മ നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും കൂട്ടായ്മ.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ചെറുതുരുത്തിയിലും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ വാടാനപ്പള്ളിയിലും സിപിഐ കേന്ദ്രകമ്മിറ്റി അംഗം സി എൻ ജയദേവൻ കാഞ്ഞാണിയിലും ബഹുജന കൂട്ടായ്മകൾ ഉദ്ഘാടനം ചെയ്യും.
സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് തൃശൂർ വടക്കേ സ്റ്റാൻഡിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ മുണ്ടൂരിലും പി കെ ബിജു അത്താണിയിലും എം കെ കണ്ണൻ  മണ്ണുത്തിയിലും സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് വില്ലടത്തും കോൺഗ്രസ്(എസ്) ജില്ലാ പ്രസിഡന്റ്‌ സി ആർ വത്സൻ വലിയാലുക്കലും ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ്‌ യൂജിൻ മോറേലി മൂർക്കനിക്കരയിലും കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ്‌ എം ടി തോമസ് ഗുരുവായൂരിലും എൻസിപി ജില്ലാ പ്രസിഡന്റ്‌ ടി കെ ഉണ്ണികൃഷ്ണൻ പുത്തൻചിറയിലും ജനതാദൾ(എസ്) ജില്ലാ പ്രസിഡന്റ്‌ പി ടി അഷ്റഫ് ഒളരിയിലും ഉദ്‌ഘാടനം ചെയ്യും.
കേരള കോൺഗ്രസ് (സ്കറിയ) സംസ്ഥാന സെക്രട്ടറി പോൾ എം ചാക്കോ പുത്തൂരിലും ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് ചാമക്കാല കൈപ്പമംഗലത്തും ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജോഷി കുര്യാക്കോസ് തോളൂരിലും കേരള കോൺഗ്രസ്(ബി) ജില്ലാ പ്രസിഡന്റ്‌ ഷൈജു ബഷീർ ചിറയ്ക്കാക്കോടും ബഹുജന കൂട്ടായ്മകൾ ഉദ്ഘാടനം ചെയ്യും. എല്ലാ ജനാധിപത്യ വിശ്വാസികളും എൽഡിഎഫ് പ്രവർത്തകരും ബഹുജന കൂട്ടായ്മകളിൽ പങ്കെടുക്കണമെന്ന് എൽഡിഎഫ് കൺവീനർ എം എം വർഗീസ് അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top