Deshabhimani

തൃശൂർ 
മോട്ടോർ
ഷോയ്‌ക്ക്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 11:48 PM | 0 min read

 തൃശൂർ

തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ റോബോട്ടിക് ഇന്റഗ്രേറ്റഡ് ഓട്ടോ എക്‌സ്‌പോ ആയ തൃശൂർ മോട്ടോർ ഷോയ്‌ക്ക്‌ ശക്തൻ നഗറിൽ തുടക്കമായി. വിവിധ വാഹനനിർമാതാക്കളുടെ ആധുനിക മോഡലുകളും സാങ്കേതിക നവീകരണങ്ങളുമാണ്‌ മോട്ടോർ ഷോയിലുള്ളത്‌.  പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.  തൃശൂർ സിറ്റി പൊലീസ്  കമീഷണർ ആർ ഇളങ്കോ, ജിഇസി പ്രിൻസിപ്പൽ കെ മീനാക്ഷി, പ്രൊഫ. ടി കൃഷ്‌ണകുമാർ,  പ്രൊഫ. സി പി സുനിൽകുമാർ, പി ആർ സുരേഷ്ചന്ദ്രൻ, ഡോ. രാജേഷ് വഞ്ചിപ്പുര, പ്രൊഫ. ജയ്‌ വർഗീസ്‌,  അബ്ദുറൗഫ്‌, ആയിഷ റഫീഖ് എന്നിവർ സംസാരിച്ചു. 
 27 വരെയാണ്‌ ഷോ. മോഡിഫൈഡ്‌ വണ്ടികൾ, വിന്റേജ്‌ കാറുകൾ, സ്‌പോർട്‌സ്‌ ബൈക്കുകൾ, ഫങ്‌ഷണൽ റോബോട്ട്‌, ഗേമിങ്‌ സോണുകൾ തുടങ്ങിയവ എക്‌സ്‌പോയിലുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home