09 December Friday

ബിജെപിയുടെ വിദ്വേഷരാഷ്‌ട്രീയം 
പ്രശ്‌നങ്ങളിൽ നിന്ന്‌ ശ്രദ്ധതിരിക്കാൻ: രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
തൃശൂർ
വിദ്വേഷം പടർത്തുന്ന രാഷ്‌ട്രീയം പയറ്റുന്നതിലൂടെ യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന്‌ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ്‌ ബിജെപി ശ്രമിക്കുന്നതെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി എംപി.  ജനങ്ങൾ വെറുപ്പിലും വിദ്വേഷത്തിലുമല്ല, സ്‌നേഹത്തിലും സഹവർത്തിത്വത്തിലുമാണ്‌ വിശ്വസിക്കുന്നത്‌. ബിജെപിയുടെ വിഭജനത്തിന്റെ രാഷ്‌ട്രീയം ഇന്ത്യൻ ജനത തള്ളിക്കളയുക തന്നെ ചെയ്യുമെന്നും തൃശൂരിൽ ജോഡോ യാത്രയുടെ ഭാഗമായുള്ള  പൊതുയോഗത്തിൽ രാഹുൽ പറഞ്ഞു. 
   വിലക്കയറ്റവും തൊഴിലില്ലായ്‌മയുംകൊണ്ട്‌ സാധാരണക്കാർ പൊറുതിമുട്ടിയിരിക്കയാണ്‌. നോട്ടുനിരോധനം, ജിഎസ്‌ടി, കർഷകദ്രോഹബിൽ എന്നിവ സാധാരണക്കാരെ മാത്രമാണ്‌ ബാധിച്ചത്‌. ഇന്ത്യയിലെ കോടിക്കണക്കായ പാവപ്പെട്ടവർക്കായല്ല, അഞ്ചോ ആറോ അതിസമ്പന്നർക്ക്‌ വേണ്ടിയാണ്‌ മോദിസർക്കാർ നിലകൊള്ളുന്നത്‌. മതനിരപേക്ഷ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്‌ രാജ്യത്തെ ദുർബലപ്പെടുത്തും. 
   ഇത്തരം ആശയപ്രചാരണങ്ങൾക്കെതിരെ കോൺഗ്രസ്‌ ശക്തമായ നിലപാട്‌ സ്വീകരിക്കുമെന്നും രാഹുൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top