07 December Wednesday

നവരാത്രിക്ക് 
ഉല്ലാസയാത്രയൊരുക്കി 
കെഎസ്ആർടിസി

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
ഇരിങ്ങാലക്കുട - 
ഓണത്തിന് ഉല്ലാസ യാത്രയൊരുക്കി വൻ നേട്ടമുണ്ടാക്കിയ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ ബജറ്റ് ടൂറിസം സെൽ നവരാത്രിക്കാലത്തും  വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസ യാത്രക്ക് സർവീസ് നടത്തും. 
  ഓണക്കാലത്ത് ഒമ്പത് സ്ഥലങ്ങളിലേക്ക് നടത്തിയ യാത്രയിൽ 320 320 രൂപയുടെ വരുമാനം നേടിയിരുന്നു. ഒക്ടോബർ 2,4, 5,8, 9, 16, 23, 24 തീയതികളിൽ മലക്കപ്പാറ, നെല്ലിയാംപതി, മൂന്നാർ ജംഗിൾ സഫാരി, വാഗമൺ എന്നിവിടങ്ങളിലെക്കാണ് യാത്രകൾ. 5,9 തീയതികളിൽ കടലിലേക്ക് കപ്പൽ യാത്രയും 4,9 തിയതികളിൽ പഞ്ച പാണ്ഡവേ ക്ഷേത്ര ദർശന യാത്രക്കും സൗകര്യമുണ്ട്. 
   ഒരാൾക്ക് മലക്കപ്പാറയിലേക്ക് 430 രൂപയും നെല്ലിയാമ്പതിയിലേക്ക് 690 ,മൂന്നാറിലേക്ക് 900 വാഗമണ്ണിലേക്ക് 1000, കപ്പൽ യാത്രക്ക് 2800, പഞ്ച പാണ്ഡവേ ക്ഷേത്ര ദർശനത്തിനും വള്ളസദ്യയ്ക്കും 1300 രൂപയുമാണ് ടിക്കറ്റ് നിരക്ക്.   മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 0480 2823990, 8921163326, 9142626278.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top