31 October Saturday

10000 കടന്നു; 474 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

തൃശൂർ

ജില്ലയിലെ കോവിഡ്‌ വ്യാപനം അപകടകരമായി ഉയരുന്നു.  ഇതുവരെ രോഗം‌ സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു. വ്യാഴാഴ്‌ച 474 പേർക്കാണ്‌ രോഗം ബാധിച്ചത്‌‌. ഇതിൽ 469 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. ഒമ്പത്‌ പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 327 പേർ‌ രോഗമുക്തരായി‌. ഇതോടെ രോഗബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 3428 ആയി. തൃശൂർ സ്വദേശികളായ 108 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്‌. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 10191 പേരിൽ 6655 പേരാണ് ആകെ രോഗമുക്തരായത്.സമ്പർക്ക ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: ഡെസ്സി കുപ്പ കുട്ടനെല്ലൂർ ക്ലസ്റ്റർ 5, ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 5, ജിഎച്ച് തൃശൂർ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ഒല്ലൂർ യൂണിയൻ ക്ലസ്റ്റർ 1, ടി ടി ദേവസി, വാടാനപ്പിള്ളി ജ്വല്ലറി ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 434. ആരോഗ്യ പ്രവർത്തകർ-11, ഫ്രന്റ്‌‌ലൈൻ വർക്കർ 2, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാല് പേർക്കും വിദേശത്ത് നിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
9256 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 285 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top