31 October Saturday

പുതിയ കണ്ടെയ്ൻമെന്റ്‌ സോണുകൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

 

തൃശൂർ
പുതിയ കണ്ടെയ്ൻമെന്റ്‌ സോണുകൾ പ്രഖ്യാപിച്ചു. പുതുക്കാട് പഞ്ചായത്ത് 14–--ാം വാർഡ് (വള്ളിക്കുന്ന് ക്ഷേത്രം മുതൽ യൂത്ത് സെന്റർ വരെ), എടത്തിരുത്തി  ഒന്നാം വാർഡ് (കല്ലുംകടവ് ബണ്ട് റോഡുപ്രദേശം), ഗുരുവായൂർ നഗരസഭ 31–--ാം ഡിവിഷൻ, അവിണിശേരി 3–--ാം വാർഡ് (സിമൻറ് ഗോഡൗൺ വഴി മുതൽ ആനക്കല്ല് സെൻറർവഴി ശ്രീനഗർ വരെ), 5–--ാം വാർഡ്  (ശ്രീനഗർ മുതൽ ശിവജി നഗർ നാംകുളം ക്ഷേത്രം വഴി വരെ), 9–--ാം വാർഡ്  (തൃത്താമരശേരി ശിവജി നഗർ തുടങ്ങുന്നതുമുതൽ ആനക്കല്ല് സെന്റർ വഴി തൃത്താമരശേരി ശിവക്ഷേത്രം കവാടംവരെയും റോഡിന്റെ മറുവശം അക്ഷയ കേന്ദ്രം മുതൽ അമ്പാടി നഗർ വരെയും ശിവജി നഗർ മുതൽ ഖാദിവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള എല്ലാ കടകളും)
കയ്പറമ്പ്   11–--ാം വാർഡ് (വീട്ടുനമ്പർ 281 മുതൽ 416 വരെ വീടുകൾ ഉൾപ്പെടുന്ന പ്രദേശം), കൊടകര  8, 10 വാർഡ് (ചിറക്കഴ അങ്കണവാടി റോഡുമുതൽ തേശേരി ബ്ലാച്ചിറ കനാൽ പരിസരം വരെ , മുണ്ടുപ്പാടംകോളനി ഉൾപ്പെടുന്ന പ്രദേശവും, അപ്പോളോ ടയേഴ്‌സിന് എതിർവശത്തുള്ള പേരാമ്പ്ര പോസ്റ്റ് ഓഫീസ് റോഡും അനുബന്ധ പ്രദേശങ്ങളും), ആളൂർ  18–--ാം വാർഡ്  (വടിയഞ്ചിറ റോഡുമുതൽ ലക്ഷംവീട് താഴത്തെ റോഡുവരെ), മറ്റത്തൂർ  5–--ാം വാർഡ് (അവിട്ടപ്പിള്ളി ഗോഡൗൺ വഴി കിഴക്കുവശവും തെക്ക് കനാൽപാലം, താഴെ വാർഡ് അതിർത്തിയും ഹിൽവ് റോഡ് പടിഞ്ഞാറുഭാഗവും ഉൾപ്പെടുന്ന പ്രദേശം. ചുങ്കാൽ മൂന്നുസെൻറ് ലക്ഷംവീട് കോളനി പ്രദേശവും ഉൾപ്പെടെ), 23–--ാം വാർഡ്  (ചെമ്പൂച്ചിറ ലക്ഷംവീട് - അയ്യപ്പുട്ടി പടി - വഴി മുതൽ മന്ദിരപ്പള്ളി വരെയും ചെട്ടിച്ചാൽ മുതൽ മൂന്നുമുറിവരെയുള്ള പ്രദേശവും), കടവല്ലൂർ   20–--ാം വാർഡ്  (കടവല്ലൂർ പാറപ്പുറം സെന്റർ മുതൽ കണിയത്ത് റോഡ് അവസാനിക്കുന്നതുവരെ), പോർക്കുളം  1–--ാം വാർഡ് (മങ്ങാട് സ്‌കൂൾ സൈഡ് റോഡുമുതൽ മങ്ങാട് പള്ളിവരെ, വായനശാല വഴിവരെ), 2–--ാം വാർഡ്  (മങ്ങാട് അമ്പലം സൈഡ് റോഡ് ), നടത്തറ  4–--ാം വാർഡ് (അയ്യപ്പൻകാവ് ആലുമുതൽ   പീടികപ്പറമ്പ് വഴി വരെ) , 5–--ാം വാർഡ്  (നായനാർ വായനശാലയ്ക്കുസമീപമുള്ള രുധിരമാല ക്ഷേത്രം, പോസ്റ്റ് ഓഫീസ് റോഡുവഴി മൂന്നുസെൻറ്, ആശ്രമം റോഡുപരിസരം വാർഡ് നാല്‌ ജനപത് റോഡ് കൊട്ടിലം പറമ്പ് സെന്റർ ), വേളൂക്കര  4–--ാം വാർഡ് (കല്ലംകുന്ന് കപ്പേള മുതൽ പള്ളിറോഡുവഴി സേവ്യർപടിവരെ  തെക്കോട്ട് കല്ലംകുന്ന് സെന്റർ വഴി കപ്പേളവരെ ), കൊടുങ്ങല്ലൂർ നഗരസഭ 10–--ാം ഡിവിഷൻ  ലക്ഷംവീട് കോളനിയും കോളനിയിലേക്കുളള പ്രധാന റോഡും മുരിങ്ങയിൽ റോഡ്, കോളക്കുളം പോസ്റ്റ് ഓഫീസ് റോഡുതുടങ്ങി വാർഡ് 10ലേയ്ക്കുള്ള എല്ലാ റോഡുകളും. 
 ഒഴിവാക്കിയ പ്രദേശങ്ങൾ: എറിയാട്  4–--ാം വാർഡ്, മുല്ലശേരി 15–--ാം വാർഡ്, അവിണിശേരി  12–--ാം വാർഡ്,കോർപറേഷൻ 20–--ാം ഡിവിഷൻ, പോർക്കുളം പഞ്ചായത്ത് 3–--ാം വാർഡ് (പോർക്കുളം സെന്റർ ഭാഗം), കയ്പമംഗലം  17–--ാം വാർഡ്, വള്ളത്തോൾ നഗർ  12–--ാം വാർഡ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top