17 September Tuesday

ഇന്ത്യൻ ജനാധിപത്യം വെല്ലുവിളി നേരിടുന്നു: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
ഇരിങ്ങാലക്കുട
ഇന്ത്യൻ ജനാധിപത്യം വെല്ലുവിളി നേരിടുകയാണെന്ന് സിപിഐ  എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്. ഇ കെ  എൻ വിദ്യാഭ്യാസ ഗവേഷണ വികസനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇ കെ എൻ അനുസ്മരണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  
ഭരണഘടനാവിരുദ്ധമായ നടപടികളിലൂടെ കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ മറ്റ് സംസ്ഥാനങ്ങൾക്കെതിരെ  തിരിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അസാധാരണമായ രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത്. ജനാധിപത്യത്തെ പരിമിതപ്പെടുത്താനുള്ള നീക്കങ്ങളെ പ്രതിരോധിക്കാനാവുമോയെന്ന ആശങ്കയുണ്ട്‌.   
മാധ്യമങ്ങൾ  ഉപകരണങ്ങളായി മാറുന്ന കാഴ്ചയാണ് ഇന്നുള്ളതെന്നും പി രാജീവ് പറഞ്ഞു.   വികസനകേന്ദ്രം പ്രസിഡന്റ്‌ പ്രൊഫ. എം  കെ  ചന്ദ്രൻ അധ്യക്ഷനായി.  
ഇ കെ എൻ കേന്ദ്രം പടിയൂർ  പഞ്ചായത്തിൽ നടത്തിയ പ്രളയാനന്തര പഠനങ്ങളുടെ റിപ്പോർട്ട്  പഞ്ചായത്ത് പ്രസിഡന്റ്‌ സി എസ്‌ സുധൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് രാധാകൃഷ്ണന് കൈമാറി. 
സാക്ഷരകേരളത്തിൽനിന്നും നവകേരളത്തിലേക്ക് എന്ന വിഷയത്തിൽ ടി ഗംഗാധരൻ  സംസാരിച്ചു.  സെക്രട്ടറി ഇ വിജയകുമാർ സ്വാഗതവും പി എൻ ലക്ഷ്മണൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top