24 October Thursday

കുട്ടിപ്പൊലീസിനെ പഠിക്കാൻ കർണാടക പൊലീസ്‌ സംഘം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
പെരുമ്പിലാവ്
പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2010ൽ ആരംഭിച്ച കുട്ടിപ്പൊലീസ് പ്രോജക്ട്  പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ കർണാടക പൊലീസിലെ 15 അംഗങ്ങൾ സ്കൂളിലെത്തി. കുട്ടികളുമായി സംവദിച്ച സംഘം പരേഡ് പെർഫോർമൻസും മറ്റു പ്രവർത്തനങ്ങളും നിരീക്ഷിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. കുന്നംകുളം എസ്ഐ സന്തോഷ്, ഡ്രിൽ ഇൻസ്ട്രക്ടർ ഗോകുലൻ,  എസ്‌പിസി ഇൻ ചാർജ് ഉഷാകുമാരി, സുജേഷ് എന്നിവർ സംസാരിച്ചു.
പൗരബോധവും സേവനസന്നദ്ധതയുമുള്ള തലമുറയെ വാർത്തെടുക്കാൻ കഴിയും എന്ന തിരിച്ചറിവിൽ എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായാണ്‌ കർണാടക പൊലീസ്‌ സംഘമെത്തിയത്‌.
പ്രധാന വാർത്തകൾ
 Top