19 September Sunday
12 ഉപകേന്ദ്രങ്ങൾ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി

ജില്ലയിലെ ആരോഗ്യത്തിന് പുതിയ ഊർജം

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ജില്ലയിലെ ആദ്യത്തെ മാതൃ- ശിശു കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം മതിലകത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ

ജില്ലയിലെ പൊതുജനാരോഗ്യ രംഗത്ത് പുതിയ മാറ്റങ്ങളുമായി സർക്കാർ. ഇതിന്റെ ഭാഗമായി 12 ഉപകേന്ദ്രങ്ങൾ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി ഉയർത്തി. കുടുംബാരോഗ്യ ഉപ കേന്ദ്രങ്ങളുടെയും പുതുക്കാട് ഇ ഹെൽത്ത് പരിപാടിയുടേയും സ്ത്രീകൾക്കായുള്ള സിഎഫ്എൽടിസി, സിഎസ്എൽടിസി ഡ്രൈപോർട്ട് മതിലകത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു.   പൊതുജനാരോഗ്യ രംഗത്ത് സമഗ്ര പുരോഗതി കൊണ്ടുവരുന്ന പദ്ധതികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർദ്രം മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുക എന്നതായിരുന്നു. മികച്ച ഡോക്ടർമാരുടെ സേവനം, മികച്ച ഒപി സൗകര്യം, പരിശോധനാ സൗകര്യങ്ങൾ തുടങ്ങിയ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഇതിലൂടെ ഉറപ്പുവരുത്താൻ കഴിഞ്ഞു. അധികം ചെലവില്ലാതെ ജനങ്ങൾക്ക്‌   നല്ല പ്രാഥമിക ചികിത്സ  ഉറപ്പാക്കാൻ കഴിഞ്ഞു എന്നതാണ് ഇതിന്റെ വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി വീണാ ജോർജ്‌ അധ്യക്ഷയായി. അന്നനാട്, പൂവൻചിറ, ശാന്തിപുരം, ചൂലൂർ, നാട്ടിക വെസ്റ്റ്, മതിലകം, വളവനങ്ങാടി, അടാട്ട്, വാക, ആതൂർ, പേരാമംഗലം, മേലൂർ  ഉപകേന്ദ്രങ്ങളാണ്‌ കുടുംബാരോഗ്യ ഉപ കേന്ദ്രങ്ങളായി ഉയർത്തിയത്.
കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി മാറുമ്പോൾ കാത്തിരിപ്പ് കേന്ദ്രം, ഹെൽത്ത്‌ ആൻഡ്‌ വെൽനെസ് ക്ലിനിക്‌, ഓഫീസ് മുറി, കോപ്പർടി ഇടുന്നതിനുള്ള മുറി, മുലയൂട്ടൽ മുറി, പ്രതിരോധ കുത്തിവയ്‌പ്പിനുള്ള മുറി, മിഡ്‌ ലെവൽ സർവീസ് പ്രൊവൈഡറുടെ സേവനം, മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യം,  ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top