19 September Sunday
വ്യാപിക്കുന്നു

രോഗികൾ 2,498 , ടിപിആർ 15.69

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

കോവിഡ്

തൃശൂർ 
ജില്ലയിൽ കോവിഡ്‌ രോഗ വ്യാപനം വർധിക്കുന്നു. ശനിയാഴ്ച 2,498 പേർക്ക് കൂടി രോഗം- സ്ഥിരീകരിച്ചു. 1,970 പേർ രോഗമുക്തരായി. ടെസ്‌റ്റ്‌ പോസറ്റീവിറ്റി  നിരക്ക് 15.69 ആണ്. 
   15,923 സാമ്പിളുകളാണ് പരിശോധനക്കെടുത്തത്. സമ്പർക്കം വഴി 2,472 പേർക്കാണ് രോഗം. കൂടാതെ 13 ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു  പേർക്കും ഉറവിടം അറിയാത്ത ആറുപേർക്കും രോഗമുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 157 പുരുഷൻമാരും 192 സ്ത്രീകളും പത്ത് വയസ്സിനു താഴെ 82 ആൺകുട്ടികളും 111 പെൺകുട്ടികളുമുണ്ട്. 
    പരിയാരം പഞ്ചായത്തിലാണ്‌ ഏറ്റവും ഉയർന്ന ടിപിആർ ശനിയാഴ്‌ച റിപ്പോർട്ട്‌ ചെയ്‌തത്‌. 52.89 ശതമാനം. ജില്ലയിൽ ഇനി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,271 ആണ്. തൃശൂർ സ്വദേശികളായ 96 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. 
ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 3,09,936 പേരിൽ 2,97,896 പേരാണ് ആകെ രോഗമുക്തരായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top