18 September Saturday
ഉന്നത ഉദ്യോഗസ്ഥ യോഗം

നിയന്ത്രണങ്ങൾ കടുപ്പിക്കണം; 
ചീഫ്‌ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
തൃശൂർ
ജില്ലയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി വി പി ജോയിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കോവിഡ് രോഗ വ്യാപനം തടയുന്നതിനും വാക്‌സിനേഷൻ നടപടി വേഗത്തിൽ നടപ്പിലാക്കാനും ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടലുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. 
യോഗങ്ങളിലും മറ്റും ഭക്ഷണം വിളമ്പുമ്പോൾ മാസ്‌ക് മാറ്റി ഭക്ഷണം കഴിക്കുന്നത് സാധാരണയാണ്. അതിനാൽ യോഗങ്ങളിൽ ഭക്ഷണ വിതരണം ഒഴിവാക്കണം. വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് മാറ്റാതെ ജനങ്ങൾ ശ്രദ്ധ പുലർത്തണം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓൺലൈൻ ബോധവൽകരണ പരിപാടികൾ നടത്തണം. ഒരു വീട്ടിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പരിശോധന വ്യാപിപ്പിക്കണം. ജില്ലയിലെ മലയോര മേഖലകൾ, തീരദേശം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക പരിഗണന നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. 
ജില്ലയിലെ കോവിഡ് പരിശോധന, സമ്പർക്കപ്പട്ടിക തയാറാക്കൽ, വാക്‌സിനേഷൻ, ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ആരോഗ്യ വിഭാഗം യോഗത്തിൽ അവതരിപ്പിച്ചു. ഇതുവരെ ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകയാക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു. 
രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പർക്കമോ ഇല്ലാത്തവരുടെ ഇടയിലേക്കും കോവിഡ് പരിശോധന കൂടുതൽ വ്യാപിപ്പിക്കാനും നിർദേശങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കേസെടുക്കാനും ചീഫ് സെക്രട്ടറി  നിർദേശം നൽകി.
കലക്ടർ ഹരിത വി കുമാർ, കോവിഡ് സ്പെഷ്യൽ ഓഫീസർ ഡോ. എസ് കാർത്തികേയൻ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ ഉമേഷ് കേശവൻ, ജില്ലാ പൊലീസ് മേധാവി ആർ ആദിത്യ, റൂറൽ എസ്‌പി ജി പൂങ്കുഴലി, ജില്ലാ വികസന ഓഫീസർ അരുൺ കെ വിജയൻ, ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന, ഡെപ്യൂട്ടി ഡിഎംഒ സതീഷ് നാരായണൻ, ഡോ. ജയന്തി, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ആർ ചന്ദ്രബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top