22 October Tuesday
മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാത

കരാറുകാർ കടന്നു; അപകടം തുടർക്കഥ

കെ ഗിരീഷ‌്Updated: Tuesday Jun 25, 2019

മണ്ണുവീണ്‌ മൂടുന്ന കുതിരാൻ തുരങ്കം. പാലക്കാട്‌ ഭാഗത്തുനിന്നുള്ള കാഴ്‌ച

 
തൃശൂർ
മണ്ണുത്തി–-വടക്കഞ്ചേരി ദേശീയപാതയിലെ ആറുവരിപ്പാത നിർമാണം ഉപേക്ഷിച്ച‌നിലയിൽ. തുരങ്കങ്ങളുടെ നിർമാണമുൾപ്പടെ പൂർണമായും ഉപേക്ഷിച്ച‌് കമ്പനികൾ സ്ഥലംവിട്ടു. മാസങ്ങളായി കമ്പനി പ്രതിനിധികളോ തൊഴിലാളികളോ ഇല്ല. ദേശീയപാത അതോറിറ്റിയാകട്ടെ ഇതൊന്നും അറിഞ്ഞമട്ടില്ല. മുഖ്യ കരാറുകാരായ കെഎംസിയും തുരങ്കത്തിന്റെ ഉപകരാറുകാരായ 
പ്രഗതിയും നിർമാണം നിർത്തിവച്ചിട്ട‌് ഒരു വർഷത്തിലേറെയായി. 
തുരുമ്പെടുത്ത യന്ത്രങ്ങൾ മാത്രമാണ‌് ബാക്കിപത്രമായുള്ളത‌്. അതേസമയം അങ്ങിങ്ങായി തോണ്ടിവച്ച ആറുവരിപ്പാത നിർമാണവും സർവീസ‌് റോഡ‌് നിർമാണവും ചേർന്ന‌് അപകടങ്ങളുടെ പരമ്പരയാണ‌് ഇപ്പോഴും ദേശീയപാതയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത‌്.
മണ്ണുത്തി–-മുതൽ വടക്കഞ്ചേരി വരെ 30 കിലോമീറ്റർ ആറുവരി പാത നിർമാണവും അതിൽ കുതിരാനിലെ ഇരട്ട തുരങ്കങ്ങളുമാണ‌് ഹൈദരാബാദ‌് ആസ്ഥാനമായ കെഎംസി കമ്പനിക്ക‌് കരാർ നൽകിയിട്ടുള്ളത‌്. തുരങ്കനിർമാണത്തിന്റെ ഉപകരാർ പ്രഗതി എൻജിനിയറിങ‌് ആൻഡ‌് റെയിൽവേ പ്രോജക്ട‌് പ്രൈവറ്റ‌് ലിമിറ്റഡ‌് എന്ന സ്ഥാപനത്തിന‌് പിന്നീട‌് കൈമാറി. 
 
തുറന്ന തുരങ്കവും തുറക്കാത്ത തുരങ്കവും
ഇതിനിടയിൽ വാഹനക്കുരുക്ക‌് ഏറിയപ്പോൾ ഒരു തുരങ്കം ഏതാനും സമയം തുറന്നുകൊടുത്തത‌് വലിയ വാർത്തയായിരുന്നു. ആ തുരങ്കത്തിലിപ്പോൾ മണ്ണ‌് കുമിഞ്ഞുകൂടിയിരിക്കുകയാണ‌്. മതിയായ സുരക്ഷാ നടപടിയില്ലാതെയും നിർമാണം പൂർത്തിയാക്കാതെയുമാണ‌് അത‌് തുറന്നത‌്. തുരങ്കത്തിന‌് മുകളിൽ മലയിടിയുമെന്നും മണ്ണ‌് ടണലിലേക്കും സർവീസ‌് റോഡിലേക്കും വീഴുമെന്നും അന്നേ വിദഗ‌്ധർ പറഞ്ഞിരുന്നു. കോൺക്രീറ്റ‌് ചെയ‌്ത‌് അത‌് തടയാനും മലമുകളിൽ കാന നിർമിച്ച‌് വെള്ളത്തിന്റെ ഒഴുക്കു മാറ്റിവിടാനും നിർദേശമുണ്ടായിരുന്നു. എന്നാൽ അങ്ങിങ്ങ‌് ചില പ്ലാസ‌്റ്ററിങ് മാത്രമാണ‌് നടത്തിയത‌്. അതുൾപ്പെടെ പൂർണമായും മലയിടിഞ്ഞ‌് ഇരുമ്പുപാലം  ഭാഗത്തെ തുരങ്കകവാടം പാതി അടഞ്ഞനിലയിലാണ‌്. തുറന്ന‌് ഗതാഗതം നടത്തിയ തുരങ്കത്തിൽ കഷ്ടി ഒരു വാഹനത്തിനു കടന്നുപോകാവുന്ന വഴി മാത്രമാണുള്ളത‌്. ഇരുമ്പുപാലം ഭാഗത്തെ കവാടത്തിൽനിന്ന‌് ഉള്ളിലേക്ക‌് കുറേ ദൂരം മണ്ണ‌് നിറഞ്ഞ‌ുകിടക്കുകയാണ‌്.
തുരങ്കകവാടത്തിനു മുകളിൽ കൂറ്റൻ മരങ്ങളുൾപ്പെടെ മല ഏതു നിമിഷവും ഇടിയാവുന്ന നിലയിലാണ‌്. 
രണ്ടാമത്തെ തുരങ്കം 75 ശതമാനം പണി തീർന്നുവെന്ന‌് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ രണ്ടറ്റവും മുട്ടിച്ച ലക്ഷണമില്ല. കവാടങ്ങളിൽപോലും കോൺക്രീറ്റിങ്ങോ മറ്റു നിർമാണ പ്രവർത്തനമോ നടത്തിയിട്ടില്ല. സർവീസ‌് റോഡിലുൾപ്പെടെ മണ്ണിടിച്ചിൽ വൻ തോതിൽ തുടരുകയാണ‌്. ഇതു തടയുന്നതിനായുള്ള ഇരുമ്പു വലകൾ സ്ഥാപിക്കലോ കോൺക്രീറ്റ‌് മതിൽ കെട്ടി ഉയർത്തലോ ഇതുവരെയും നടത്തിയിട്ടില്ല. 
 
ആറുവരിപ്പാത
 
ആറുവരിപ്പാത നിർമാണത്തിൽ സ്ഥലമേറ്റെടുക്കലും അങ്ങിങ്ങായി ചില കുഴികൾ കുഴിക്കലും മാത്രമാണ‌് നടത്തിയത‌്. മണ്ണുത്തി പട്ടിക്കാട‌് ഭാഗത്ത‌് റോഡിൽ വൻ ഗർത്തങ്ങൾ ഇപ്പോഴുമുണ്ട‌്. ഇരുമ്പുപാലം ഭാഗത്തും വൻ കുഴികളാണുള്ളത‌്. നേരത്തെ സിപിഐ എം നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി കുഴികൾ നികത്തിയെങ്കിലും ആദ്യ മഴയോടെ അത‌് ഒലിച്ചുപോയി. റോഡിന്റെ ഇരുവശത്തും മണ്ണിട്ട‌് ഉയർത്താത്തതിനാൽ റോഡിൽ നിന്ന‌് വശങ്ങളിലേക്ക‌് വാഹനങ്ങളിറക്കാൻ ഡ്രൈവർമാർക്ക‌് മടിയാണ‌്. ഇവിടെ ഇരുചക്ര വാഹനങ്ങൾ മറിയുന്നതും പതിവാണ‌്. വലിയ അപകടങ്ങളും പതിവാണിവിടെ. അതോടൊപ്പം കുതിരാൻ ക്ഷേത്രത്തിനു മുൻവശത്ത‌് മരങ്ങളുൾപ്പെടെ മല ഏതുസമയവും ഇടിയാവുന്ന നിലയിലാണുള്ളത‌്. ഇരുമ്പുപാലമാകട്ടെ അങ്ങേയറ്റം ശോചനീയാവസ്ഥയിലുമാണ‌്. കൈവരികൾ തകർന്ന‌് തരിപ്പണമായിക്കഴിഞ്ഞു. 
ഇതൊക്കെയായിട്ടും 89 ശതമാനം പണി പുർത്തിയായി എന്നാണ‌് കമ്പനിയും  അതോറിറ്റിയും പറയുന്നത‌്. എന്നാൽ കനത്ത ഗതാഗതക്കുരുക്കും അപകടങ്ങളും പെരുകുമ്പോഴും ഒന്നുമറിയാതെ കരാർ കമ്പനികൾക്ക‌് ഓശാന പാടുകയാണ‌് ദേശീയപാത അതോറിറ്റിയും കേന്ദ്രസർക്കാരും. കരാർ കമ്പനികളെ  ദേശീയപാത അതോറിറ്റി നിക്ഷിപ‌്ത താൽപ്പര്യങ്ങൾക്കായി അഴിഞ്ഞാടാൻ അനുവദിച്ചിരിക്കയാണെന്നും ആരോപണമുണ്ട‌്. 
 
കോഴക്കളികൾ
 
എന്തുചെയ‌്താലും ആരും ചോദിക്കില്ല എന്ന നിലപാടുള്ള കമ്പനിയാണ‌് കെഎംസി എന്നാണ‌് ആരോപണം. കോൺഗ്രസ‌്, ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള കമ്പനി ഒട്ടേറെ തവണ ഇത്തരം നിലപാടുകൾ വിവിധ കരാറുകളിൽ എടുത്തിട്ടുണ്ട‌്. മണ്ണുത്തി–- വടക്കഞ്ചേരി ആറുവരിപ്പാത നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചിട്ടും നിരവധി തവണ കരാർ ലംഘിച്ചിട്ടും കോഴിക്കോട‌് പുതിയ പാത നിർമാണത്തിന്റെ ചുമതല ഇതേ കമ്പനിക്ക‌് ഏൽപ്പിച്ചുകൊടുത്ത‌ത‌് ഈ ബന്ധങ്ങളുടെ പേരിലാണ‌്. 
2011ൽ- കരാർ- ഉറപ്പി-ച്ച പണി- 30 മാ-സത്തി-നകം- പൂർ-ത്തി-യാ-ക്കണമെന്നാ-യി-രു-ന്നു- ആദ്യ വ്യ-വസ്ഥ.- അത്-- പാ-ലി-ച്ചില്ല. പലതവണ സമയം- കൂ-ട്ടി-ക്കൊ-ടു-ത്തു. ഒടു-വിൽ- 2017 ഡി-സം-ബറിൽ- പൂർ-ത്തി-യാ-ക്കണമെന്ന‌്- വ്യ-വസ്ഥയുണ്ടാക്കിയെങ്കിലും ഇതും ലംഘിച്ചു.- പിന്നീട‌് 2018ൽ പൂർത്തിയാക്കാമെന്നും സമ്മതിച്ചു. ഇപ്പോൾ പണി നിർത്തി കമ്പനി അധികൃതർ സ്ഥലംവിട്ടു. 
 
കരാർ തുക 
വർധിപ്പിക്കാൻ 
അടവുകൾ
 
2009ൽ- 630 കോ-ടി- രൂ-പ എസ്--റ്റി-മേറ്റ്- നിശ്ചയി-ച്ച പണി- -815 കോ-ടി-യാ-യി- പു-തു-ക്കി-ക്കൊ-ടു-ത്തു.- -ഒടുവിൽ 1000 കോ-ടി-യാ-യി- കരാർ- തു-ക ഉയർ-ത്തണമെന്നാ-ണ്- ആവശ്യ-പ്പെട്ടത‌്. ഇതിനായാണ‌് പണി നീട്ടിക്കൊണ്ടുപോകുന്നത‌്.
പണം കിട്ടാതെ പ്രഗതി
ഉപ കരാർ എടുത്ത‌് തുരങ്കനിർമാണം നടത്തിയ പ്രഗതിക്ക‌് കെഎംസി പണം നൽകാത്തതിനാലാണ‌് അവർ പണിയുപേക്ഷിച്ചത‌് എന്നാണ‌് സൂചന. രണ്ടു കമ്പനികളിലേയും നിരവധി ജീവനക്കാരും കമ്പനി വിട്ടുകഴിഞ്ഞു. പലർക്കും വേതനം ബാക്കിയാണ‌്. 
 
പണി പൂർത്തിയായത‌് 
ടോൾ പ്ലാസ മാത്രം
 
റോഡും തുരങ്കവും പാതിയിൽ ഉപേക്ഷിച്ചപ്പോഴും മറക്കാതെ പണി പുറത്തിയാക്കിയ ഒന്നുണ്ട‌്. വടക്കഞ്ചേരിയിലെ ടോൾ പ്ലാസ. ക്യാബിനുകളിലെ എസിയും കൂറ്റൻബോർഡുകളും ഉൾപ്പെടെ സകല സൗകര്യങ്ങളോടെയും ടോൾ പ്ലാസ നിർമാണം പൂർത്തിയാക്കാൻ കമ്പനി മറന്നില്ല.
 
രാജാസിങ്ങും 
അനൂജും മാത്രം
 
കുതിരാൻ  തുരങ്കത്തിന്റെ ഒരറ്റത്ത‌് രാജാസിങ‌് എന്ന യുപിക്കാരൻ കാവലുണ്ട‌്. മറ്റൊരാൾ രാത്രിയിലെത്തും അനൂജ‌്. ഈ സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ‌് ഇപ്പോൾ കമ്പനിക്കാരായി സ്ഥലത്തുള്ളത‌്. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും കടന്നുവന്നിട്ട‌് മാസങ്ങളായെന്ന‌് രാജാസിങ‌് പറയുന്നു. തങ്ങൾക്ക‌് ശമ്പളം കിട്ടിയിട്ട‌് മൂന്ന‌് മാസമായെന്നും അയാൾ കൂട്ടിച്ചേർത്തു.
 
10 വർഷത്തിനകം 
60 മരണം, 350 പേർക്ക‌് 
പരിക്ക‌് 
 
ദേശീയപാതയിൽ മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ റോഡിന്റെ ശോച്യാവസ്ഥയെ തുടർന്ന‌് അറുപതിൽപരം പേർ മരിച്ചെന്നാണ‌് ഒൗദ്യോഗിക റിപ്പോർട്ട‌്. 350ൽപരം പേർക്ക‌് വിവിധ വാഹനാപകടങ്ങളിൽ പരിക്കേൽക്കുകയും ചെയ‌്തു. റോഡ‌് സഞ്ചാരയോഗ്യമാക്കാൻ എൽഡിഎഫ‌് ആഭിമുഖ്യത്തിൽ നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട‌്. എൽഡിഎഫ‌് സർക്കാർ കഴിഞ്ഞ വർഷം കമ്പനിയെക്കൊണ്ട‌് അറ്റകുറ്റപ്പണി നടത്തിച്ചു. മന്ത്രി ജി സുധാകാരൻ സ്ഥലം സന്ദർശിച്ചു. മനഃപൂർവമല്ലാത്ത നരഹത്യക്ക‌് കെഎംസി കമ്പനിക്കെതിരെ പൊലീസ‌് കേസെടുക്കുയും ചെയ‌്തു.  
ആറുവരിപ്പാതയുടെ പ്രശ‌്നം കെ രാജൻ എംഎൽഎ നിയമസഭയിലും എംപിമാരായിരുന്ന സി എൻ ജയദേവൻ, പി കെ ബിജു എന്നിവർ ലോക‌്സഭയിലും പലതവണ അവതരിപ്പിച്ചിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top