25 May Wednesday

ചേലക്കരയിൽ കരിമ്പനി സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
ചേലക്കര 
പഞ്ചായത്തിലെ നാലാം വാർഡായ നാട്ട്യൻചിറയിൽ അറുപതുകാരന് കരിമ്പനി സ്ഥിരീകരിച്ചു. ഞായറാഴ്ച മെഡിക്കൽ കോളേജിൽ നടത്തിയ ബോൺ മാരോ പരിശോധനയിലാണ് അസുഖം തിരിച്ചറിഞ്ഞത്. 
രോഗ പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തുന്നതിന് മന്ത്രി കെ രാധാകൃഷ്ണൻ   കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദേശം നൽകി. കഴിഞ്ഞ 10 മാസമായി ഈ വ്യക്തി വിവിധ അസുഖങ്ങൾക്ക് ചികിത്സ നടത്തി വരികയായിരുന്നു. ചേലക്കര മെഡിക്കൽ ഓഫീസർക്ക് സംശയം തോന്നി തൃശൂർ മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിട്ടതുകൊണ്ടാണ്‌ രോഗം സ്ഥിരീകരിക്കാൻ കഴിഞ്ഞത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആറു മാസത്തിനുശേഷമേ ലക്ഷണങ്ങൾ പ്രകടമാകുകയുള്ളൂ. 
വയറുവേദന, വയറു വീർക്കൽ, കരൾ വലിപ്പം വയ്‌ക്കുക, പ്ലീഹ വലുതാകുക, കാലുകളിൽ നീരുവരിക എന്നിവയാണ് ലക്ഷണങ്ങൾ.  സാൻഡ് ഫ്‌ളൈ (മണലീച്ച) യാണ് രോഗം പരത്തുന്നത്. രോഗകാരിയായ ഈച്ചയുടെ സാന്നിധ്യമുണ്ടോയെന്നു പരിശോധിക്കുന്നതിനായി തൃശൂർ വെക്ടർ കൺട്രോൾ യൂണിറ്റിൽ നിന്നും ഉടനെ വിദഗ്ധ സംഘമെത്തും.    സമാനമായ ലക്ഷണങ്ങൾ പരിശോധിച്ചറിയുന്നതിന് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിശദമായ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ  അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top