28 February Sunday
കർഷകസമരത്തിന് ഐക്യദാർഢ്യം

സൈക്കിൾ റാലിയുമായി‌ യുവജനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

തൃശൂർ

കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ‌അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹത്തിൽ  34–-ാം ദിവസവും ആവേശകരം. സമൂഹത്തിന്റെ നാനാതുറയിൽപെട്ടയാളുകൾ ഉൾപ്പെടെ നിരവധി കർഷകർ പങ്കാളികളായി. 34–-ാം ദിവസം ഗവ. ചീഫ്‌ വിപ്പ്‌ അഡ്വ. കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. കെ എസ് മോഹൻദാസ് അധ്യക്ഷനായി. ഗീത ഗോപി എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌, പൗരസ്ത്യ കൽദായ സുറിയാനി സഭ നടത്തറ മാർ നർസൈ പള്ളി ഇടവക വികാരി  റൂനോ വർഗീസ്, ഫാ. ഫ്രെഡി ഡോൺ, കോർപ്പറേഷൻ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ബാബു, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പി ആർ വർഗീസ്, കെ വി സജു, കിസാൻസഭ ജില്ലാ സെക്രട്ടറി  കെ വി വസന്ത്‌കുമാർ, സെബി ജോസഫ് പെല്ലിശേരി, കെ രവീന്ദ്രൻ,  ടി വി രാമകൃഷ്ണൻ, സി വി ജോഫി, പി കെ ലോഹിതാക്ഷൻ, കെ ജി ജയകൃഷ്ണൻ, എം ശിവശങ്കരൻ, എം കെ അജിത്കുമാർ എന്നിവർ സംസാരിച്ചു. പൗരസ്ത്യ കൽദായ സുറിയാനി സഭ നടത്തറ മാർ നർസൈ പള്ളി ഇടവകയിലെ യുവജനങ്ങൾ സൈക്കിൾ റാലിയായി സമരപ്പന്തലിലെത്തി കർഷകരെ അഭിവാദ്യം ചെയ്‌തു. പി ഡി പൗലോസിന്റെ കലാ പരിപാടിയും ഉണ്ടായി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top