28 February Sunday

സ്‌പെഷ്യൽ തപാൽ കവർ പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

സ്‌പെഷ്യൽ തപാൽ കവർ പ്രകാശനം ചെയ്യുന്നു

ഗുരുവായൂർ
കേരളത്തിലെ താളിയോല ലിഖിതങ്ങൾ  ആസ്‌പദമാക്കി കേരള പോസ്‌റ്റൽ  സർക്കിൾ രൂപകൽപ്പന ചെയ്‌ത  സ്‌പെഷ്യൽ തപാൽ കവർ ഗുരുവായൂർ പോസ്‌റ്റ്‌ ഓഫീസിൽ നടന്ന ചടങ്ങിൽ തപാൽ വകുപ്പ്‌ സെക്രട്ടറി പ്രദീപ്‌തകുമാർ ബിസോയ്‌  കേരള ചീഫ്‌ പോസ്‌റ്റ്‌മാസ്‌റ്റർ ജനറൽ വി രാജരാജന്‌ നൽകി പ്രകാശനം ചെയ്‌തു. 
മധ്യമേഖലാ പോസ്‌റ്റ്‌മാസ്‌റ്റർ ജനറൽ   മറിയമ്മ തോമസ്‌, ഡയറക്ടർ ഓഫ്‌ പോസ്‌റ്റൽ സർവീസ്‌ (മധ്യമേഖല)  അർച്ചന ഗോപിനാഥ്‌ എന്നിവർ സന്നിഹിതരായി. 
കടലാസ്‌ പ്രചാരത്തിൽ വരുന്നതിനു മുമ്പേ കേരളത്തിൽ എഴുത്തിനുപയോഗിച്ചിരുന്ന മാധ്യമമായിരുന്നു താളിയോ
ലകൾ. ഇത്തരം ഗ്രന്ഥങ്ങളെക്കുറിച്ച്‌ കൂടുതൽ പഠനങ്ങൾ നടക്കാനും അതിലൂടെ അതിൽ രേഖപ്പെടുത്തിയിട്ടുള്ള പരമ്പരാഗതമായ അറിവുകൾക്ക്‌ കൂടുതൽ വ്യക്തത  കൈവരിക്കാനുമാകട്ടെ എന്ന സന്ദേശമാണ്‌ ഈ പ്രകാശനത്തിലൂടെ ലക്ഷ്യമിടുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top