05 December Monday
കിസാൻസഭ അഖിലേന്ത്യാ സമ്മേളനം

സെമിനാറുകൾ ഇന്നാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
തൃശൂർ 
കർഷക പ്രക്ഷോഭകരുടെ കരുത്ത്‌ വിളിച്ചോതുന്ന കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകൾക്ക് വ്യാഴം തുടക്കം.   17 ഏരിയകളിലും സെമിനാറുകൾ നടക്കും. വ്യാഴം വൈകിട്ട് 4.30ന് ചേലക്കരയിൽ  ക്ഷീര മേഖലയുടെ വികസനം കേരളത്തിന്റെ സാധ്യതകൾ എന്ന  സെമിനാറിൽ  മന്ത്രി ജെ ചിഞ്ചു റാണി വിഷയാവതരണം നടത്തും. സി കെ രാജേന്ദ്രൻ, കെ എസ് മണി എന്നിവർ സംസാരിക്കും. 
വെള്ളി  കുന്നംകുളത്ത് വൈകിട്ട് 5.30ന് ‘കാർഷിക വികസന  രംഗത്തെ ആധുനിക സാധ്യതകൾ’    മന്ത്രി  പി പ്രസാദ് വിഷയം അവതരിപ്പിക്കും.  ശനി  മണലൂരിൽ പകൽ മൂന്നിന്‌ ‘വികസനവും വിദ്യാഭ്യാസവും ’   മന്ത്രി കെ രാധാകൃഷ്ണൻ വിഷയം അവതരിപ്പിക്കും.  ഞായർ  ഇരിങ്ങാലക്കുടയിൽ വൈകിട്ട് നാലിന് ‘കാർഷിക മേഖലയും സംരംഭകത്വവും സഹകരണമേഖലയുടെ സാധ്യതകൾ’  സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ വിഷയം അവതരിപ്പിക്കും.  മാളയിൽ പകൽ രണ്ടിന് ‘അരാഷ്ട്രീയവൽക്കരണം വർഗീയവൽക്കരണം യുവതയുടെ ഭാവി’   മന്ത്രി ആർ ബിന്ദു വിഷയം അവതരിപ്പിക്കും.  പുഴയ്‌ക്കലിൽ പകൽ മൂന്നിന് ‘തകരുന്ന  പൊതുമേഖലയും ഇന്ത്യയുടെ വികസനവും’  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു വിഷയം  അവതരിപ്പിക്കും. 
28ന്   വള്ളത്തോൾ നഗറിൽ  വൈകിട്ട് നാലിന് ‘കേരളത്തിന്റെ കാർഷിക വികസനം സമകാലിക വെല്ലുവിളികളും സാധ്യതകളും’   എം എം മണി എംഎൽഎ വിഷയം അവതരിപ്പിക്കും.  ചാലക്കുടിയിൽ വൈകിട്ട് നാലിന് ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങളും കേരളത്തിന്റെ വികസനവും’ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി   വിഷയം അവതരിപ്പിക്കും. 29ന്   കൊടുങ്ങല്ലൂരിൽ പകൽ രണ്ടിന് ‘ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയും കാർഷിക വികസന സാധ്യതകളും’  മന്ത്രി പി രാജീവ് വിഷയം അവതരിപ്പിക്കും. ചേർപ്പിൽ പകൽ രണ്ടിന് ‘ഇന്ത്യൻ കാർഷിക പ്രതിസന്ധി പ്രശ്നങ്ങളും പരിഹാരങ്ങളും’   മന്ത്രി എ കെ ശശിന്ദ്രൻ വിഷയം അവതരിപ്പിക്കും. 30ന് നാട്ടികയിൽ പകൽ മൂന്നിന് ‘മാധ്യമങ്ങളും മൂല്യബോധവും വർത്തമാനകാല ഇന്ത്യൻ യാഥാർഥ്യം’  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് വിഷയം അവതരിപ്പിക്കും. 
ഡിസംബർ രണ്ടിന്   ചാവക്കാട് പകൽ മൂന്നിന് ‘കേരളത്തിന്റെ പുരോഗതിയും പ്രാദേശിക വികസനവും’   മന്ത്രി വി അബ്ദുറഹ്മാൻ വിഷയം അവതരിപ്പിക്കും. കൊടകരയിൽ പകൽ മൂന്നിന് ‘ജനകീയാസൂത്രണവും ഉൽപ്പാദന മേഖലയും പുതിയ വെല്ലുവിളികൾ’   മന്ത്രി എം ബി രാജേഷ് വിഷയാവതരണം നടത്തും. പകൽ 3. 30ന് ഒല്ലൂരിൽ ‘വർഗീയ ഫാസിസം ഉയർത്തുന്ന വെല്ലുവിളികൾ’  മന്ത്രി കെ രാജൻ വിഷയം അവതരിപ്പിക്കും. ഡിസംബർ മൂന്നിന്  വടക്കാഞ്ചേരിയിൽ രാവിലെ 10.30ന് ‘ഇന്ത്യൻ കാർഷിക പ്രതിസന്ധിയുടെ  ഭിന്നമാനങ്ങൾ’  അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള വിഷയം അവതരിപ്പിക്കും.  മണ്ണുത്തിയിൽ പകൽ മൂന്നിന് ‘ഇന്ത്യൻ കർഷക പ്രസ്ഥാനം ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറി ഡോ. വിജു കൃഷ്ണൻ വിഷയം അവതരിപ്പിക്കും. ഡിസം. എട്ടിന് വൈകിട്ട് നാലിന് തൃശൂരിൽ  ‘കേരളത്തിന്റെ ബദൽ വികസന മാതൃക: പ്രസക്തി, സവിശേഷത, തന്ത്രം’  എന്ന വിഷയത്തിൽ ഡോ. തോമസ് ഐസക് പ്രഭാഷണം  നടത്തും.
കേന്ദ്ര സംഘാടക സമിതി ഓഫീസിൽ  ഫോൺ
തൃശൂർ
കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ റൗണ്ട്‌ നോർത്തിലെ ബിനി ടൂറിസ്റ്റ്‌ ഹോമിലെ കേന്ദ്ര  സംഘാടക സമിതി ഓഫീസിൽ ഫോൺ ലഭിച്ചു. നമ്പർ 0487–- 2323299. ഇ മെയിൽ വിലാസം aiksallindiaconferencekerala@gmail.com

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top