തൃശൂർ
പടിഞ്ഞാറേകോട്ട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുണ്ടായിരുന്ന സ്ത്രീയെ കാണാതായതായി പരാതി. ഉത്തർപ്രദേശ് അലഹാബാദ് സ്വദേശിയെന്നു കരുതുന്ന 50 വയസ്സ് തോന്നിക്കുന്ന സ്ത്രീയെയാണ് കാണാതായത്. രഹ്ന ഖാത്തൂൺ എന്നാണ് ഇവർ പേര് പറഞ്ഞത്.
അലഹാബാദിൽ നിന്നും ചെന്നൈയിലേക്ക് യാത്രചെയ്യുന്നതിന് ട്രെയിൻ മാറിക്കയറി, ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ എത്തി.
അലഞ്ഞുതിരിഞ്ഞ് മതിലകം പൊക്ലായിയിൽ എത്തിയെന്നുമാണ് അവർ നാട്ടുകാരോട് പറഞ്ഞത്. മാനസിക വിഭ്രാന്തി കാണിച്ചതിനെത്തുടർന്ന്, ഇരിങ്ങാലക്കുട സഖി വൺസ്റ്റോപ്പ് സെന്ററിൽ എത്തിക്കുകയും തുടർന്ന് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവർക്ക് ഫർസാന, നജിനി, ധനീഷ്, സുഹൈൽ എന്നീ നാലു മക്കളുണ്ടെന്ന് പറഞ്ഞിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിപ്രകാരം തൃശൂർ ടൌൺ വെസ്റ്റ് പൊലീസ് കേസെടുത്തു.
ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 0487-2363608, 9497933465. ഇമെയിൽ : shotownwsttsr.pol@kerala.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..