13 November Wednesday
ഇന്ന്‌ സമാപനം

കൊടുങ്ങല്ലൂർ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019
തൃശൂർ
ജില്ലാ സ്‌കൂൾ ശാസ്‌ത്ര–-പ്രവൃത്തി പരിചയമേളയിൽ കൊടുങ്ങല്ലൂർ ഉപജില്ല മുന്നിൽ. ഇരിങ്ങാലക്കുട, തൃശൂർ വെസ്‌റ്റ്‌, തൃശൂർ ഈസ്‌റ്റ്‌ ഉപജില്ലകളാണ്‌ തൊട്ടുപിന്നിൽ. വ്യാഴാഴ്‌ച സമാപിക്കും. 
തൃശൂർ സേക്രഡ്‌ഹാർട്ട്‌ എച്ച്‌എസ്‌എസിൽ നടക്കുന്ന ശാസ്‌ത്രമേളയിൽ തൃശൂർ ഈസ്‌റ്റും കാൽഡിയൻ സിറിയൻ സ്‌കൂളിൽ നടക്കുന്ന പ്രവൃത്തിപരിചയമേളയിൽ കൊടുങ്ങല്ലൂരും ഹോളിഫാമിലി എച്ച്‌എസ്‌എസിൽ നടക്കുന്ന സാമൂഹികശാസ്‌ത്രമേളയിൽ ഇരിങ്ങാലക്കുടയും -ഐടി മേളയിൽ തൃശൂർ ഈസ്‌റ്റുമാണ്‌ മുന്നിൽ. സിഎംഎസ്‌ എച്ച്‌എസ്‌എസിലാണ്‌ ഗണിതശാസ്‌ത്രമേള. 
ജില്ലാ വൊക്കേഷണൽ എക്‌സ്‌പോ ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസിലാണ്‌. 
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. കെ ആർ ജനാർദനൻ വിശിഷ്ടാതിഥിയായി. കൗൺസിലർ കരോളി ജോഷ്വ അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ ഗീത സ്വാഗതവും സി. പാവന റോസ്‌ നന്ദിയും പറഞ്ഞു. 
വ്യാഴാഴ്‌ച സമാപനസമ്മേളനം ചീഫ്‌വിപ്പ്‌ കെ രാജൻ ഉദ്‌ഘാടനം ചെയ്യും. 
പ്രധാന വാർത്തകൾ
 Top