03 October Monday

അഴീക്കോടന്‌ നാടിന്റെ സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

അഴീക്കോടൻ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി പുതുക്കാട് ഇ എം എസ് സ്മാരക മന്ദിരത്തിന് മുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ രാമചന്ദ്രൻ എം എൽ എ പതാക ഉയർത്തുന്നു

തൃശൂർ
അഴീക്കോടൻ രാഘവന്‌ നാടിന്റെ സ്‌മരണാഞ്‌ജലി. അദ്ദേഹത്തിന്റെ 50–-ാം രക്തസാക്ഷിത്വവാർഷികം സിപിഐ എം നേതൃത്വത്തിൽ വിപുലമായ പരിപാടികളൊടെ ആചരിച്ചു. സിപിഐ എം ഓഫീസുകളും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ക്ലബ്ബുകളും അലങ്കരിച്ചു. ഛായാചിത്രത്തിൽ പൂമാല ചാർത്തി. ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പ്രഭാതഭേരിയും പുഷ്‌പാർച്ചനയും അനുസ്‌മരണസമ്മേളനങ്ങളുമുണ്ടായി.
പുതുക്കാട് 
സിപിഐ എം കൊടകര ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വദിനാചരണം   ആചരിച്ചു. എല്ലാ ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി.   ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ രാമചന്ദ്രൻ എംഎൽഎ പുതുക്കാട് ഇ എം എസ് സ്മാരക മന്ദിരത്തിന് മുന്നിലും, കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ കോടാലി സെന്ററിലും ജില്ലാ കമ്മിറ്റി അംഗം ടി എ രാമകൃഷ്ണൻ മറ്റത്തൂർ ഇ എം എസ് സെന്ററിന് മുന്നിലും  പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top