31 October Saturday

കോണ്‍ഗ്രസ് രക്തദാഹികള്‍ക്ക് താക്കീത്; നാടാകെ പ്രതിഷേധ സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 

തൃശൂർ
തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ്മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ് ക്രിമിനലുകൾ മൃഗീയമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അഴീക്കോടൻദിനത്തിൽ സത്യഗ്രഹം സംഘടിപ്പിച്ചു. സിപിഐ എം നേതൃത്വത്തിൽ 22 കേന്ദ്രങ്ങളിലായി നടത്തിയ സത്യഗ്രഹസമരം കോൺഗ്രസിന്റെ കൊലപാതകരാഷ്ട്രീയത്തിനുള്ള ശക്തമായ താക്കീതായി മാറി. 
വൈകിട്ട് നാലുമുതൽ ആറുവരെ ഏരിയകളിലും തൃശൂർ ഏരിയയിലെ ആറുലോക്കൽ കേന്ദ്രങ്ങളിലുമാണ് കോവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം സത്യഗ്രഹം സംഘടിപ്പിച്ചത്. 
വൈകിട്ട് നാലിന് അഴീക്കോടൻ രാഘവനെ അനുസ്മരിച്ചുള്ള പ്രഭാഷണം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓൺലൈനിലൂടെ നിർവഹിച്ചാണ് പരിപാടിക്ക് തുടക്കമായത്. 
തൃശൂർ കോർപറേഷൻ പരിസരത്ത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണനും പൂവത്തൂരിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണും ഉദ്ഘാടനം ചെയ്തു. 
ജില്ലാ സെക്രട്ടറി എം എം വർഗീസ് കൊടകരയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ വലപ്പാടും പി കെ ബിജു ചേലക്കരയിലും ഉദ്ഘാടനം ചെയ്തു. 
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്–- ഇരിങ്ങാലക്കുട, കെ കെ രാമചന്ദ്രൻ–- ഒല്ലൂർ, കെ വി അബ്ദുൾഖാദർ എംഎൽഎ–- ചാവക്കാട്, സേവ്യർ ചിറ്റിലപ്പിള്ളി–- നടത്തറ, പി കെ ഡേവിസ്–- മാള, പി കെ ഷാജൻ–- വിൽവട്ടം, ബാബു എം പാലിശേരി–- മുണ്ടൂർ,  ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എഫ് ഡേവിസ്–- ചിയ്യാരം,  ബി ഡി ദേവസി എംഎൽഎ–- ചാലക്കുടി, ടി കെ വാസു–- കോടന്നൂർ, സി സുമേഷ്–- വിയ്യൂർ, ആർ ബിന്ദു–- അയ്യന്തോൾ, മേരി തോമസ്–- വടക്കാഞ്ചേരി, കെ വി ഹരിദാസ്–- കൂർക്കഞ്ചേരി, കെ ആർ വിജയ–- കൊടുങ്ങല്ലൂർ, പി ബി അനൂപ്–- ഒളരി, കെ വി രാജേഷ്–- കുന്നംകുളം എന്നിവിടങ്ങളിൽ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top