20 October Tuesday

ബിജെപിയുടേത്‌ ദ്രോഹനയം: കെ രാധാകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 

തൃശൂർ
ദുരിതമനുഭവിക്കുന്ന ജനതയെ കൂടുതൽ ദ്രോഹിക്കുന്ന നയമാണ്‌ ബിജെപിയുടേതെന്ന്‌ തെളിയിക്കുന്നതാണ്‌ കർഷക ബില്ലുകളെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ. വെഞ്ഞാറമൂടിൽ കോൺഗ്രസ്‌ ക്രിമിനലുകൾ ജീവനെടുത്ത ഡിവൈഎഫ്‌ഐ പ്രവർത്തകരായ  ഹഖ്‌മുഹമ്മദിന്റെയും മിഥിലാജിന്റെയും ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച്‌ തൃശൂരിൽ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരെ സംരക്ഷിക്കാനല്ല ഇല്ലായ്‌മ ചെയ്യാനുള്ള നിയമമാണ്‌  കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയത്‌.‌ പുതിയ നിയമത്തിലൂടെ കോർപറേറ്റുകൾക്ക്‌ യഥേഷ്‌ടം കർഷകരെ ചൂഷണം ചെയ്യാൻ അവസരം ലഭിക്കും.  ഇതിനെതിരെയുള്ള കർഷക പോരാട്ടം രാജ്യത്താകെ ഉയർന്നു വരികയാണ്‌. ജനക്ഷേമകരമായ ഭരണവുമായി മുന്നോട്ടു പോകുന്ന സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ താഴെയിറക്കാനും തുടർ ഭരണം ഇല്ലാതാക്കാനുമാണ്‌ യുഡിഎഫും ബിജെപിയും  സമരാഭാസം നടത്തുന്നത്‌. ആരോഗ്യ മേഖലയിലുള്ള കേരളത്തിന്റെ യശസ്സ്‌ തകർക്കാനും കോവിഡ്‌ വ്യാപനം വർധിപ്പിക്കാനുമാണ്‌ ഇക്കൂട്ടർ  ലക്ഷ്യമിടുന്നത്‌. വാഗ്‌ദാനങ്ങൾ മുഴുവനായും നടപ്പാക്കികൊണ്ടിരിക്കുന്ന എൽഡിഎഫ്‌ സർക്കാരിനെ താഴെയിറക്കാൻ ലക്ഷ്യമിട്ടുള്ള സമരാഭാസം ജനം തിരിച്ചറിയുമെന്നും രാധാകൃഷ്‌ണൻ പറഞ്ഞു. ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ അധ്യക്ഷനായി. രക്തസാക്ഷി ഇ കെ ബാലന്റെ അമ്മ ഗംഗ പങ്കെടുത്തു.  എ ആർ കുമാരൻ സംസാരിച്ചു. ഇ വി കൊച്ചുദേവസി സ്വാഗതവും ബി എൽ ബാബു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top