20 October Tuesday
ഉയരുന്നു

500ന്‌ അടുത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 

 
തൃശൂർ
ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം ഉയർന്ന്‌ അഞ്ഞൂറിലേക്ക്‌ അടുക്കുന്നു. ബുധനാഴ്‌ച 478 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതുവരെ റിപ്പോർട്ട്‌ ചെയ്‌തതിലെ ഏറ്റവും ഉയർന്ന കണക്കാണിത്‌. ജാഗ്രതയോടെയുള്ള ഇടപെടലുകളിൽ കുറവുവരുന്നതാണ്‌ ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം കൂടാൻ ഇടയാക്കുന്നതെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികാരികൾ പറഞ്ഞു.  476 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം.  ഉറവിടമറിയാത്ത 11 രോഗികളുമുണ്ട്‌‌. 
180 പേർ മാത്രമാണ് ബുധനാഴ്‌ച‌ രോഗമുക്തരായത്.  
ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ: ഇഷാര ഗോൾഡ് ക്ലസ്റ്റർ തൃപ്രയാർ- 3, ജെഎംഎംസി (ആരോഗ്യ പ്രവർത്തകർ) ക്ലസ്റ്റർ 3, ടി ടി ദേവസി ജ്വല്ലറി ക്ലസ്റ്റർ 2, വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ 1, എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) -1, മറ്റ് സമ്പർക്ക കേസുകൾ 446. ആരോഗ്യ പ്രവർത്തകർ -9, മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ  ഒരാൾക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.  
ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആയി. തൃശൂർ സ്വദേശികളായ 105 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 9714 പേരിൽ 6328 പേരാണ് രോഗമുക്തരായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top