15 October Tuesday

32,000 കോളേജ് വിദ്യാർഥികൾ എസ്എഫ്ഐ അംഗങ്ങളാകും

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

എസ്‌എഫ്‌ഐ സീനിയർ അംഗത്വ ക്യാമ്പയിന്റെ ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി അംഗം എ എ അക്ഷയ് കൊടുങ്ങല്ലൂർ 
കെകെടിഎം ഗവ. കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനി ഗോപിക രമേഷിന്‌ നൽകി ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
എസ്‌എഫ്‌ഐ അംഗത്വ വിതരണ ക്യാമ്പയിന്‌ ജില്ല്ലയിൽ തുടക്കം.   ജില്ലയിലെ 32,000 കോളേജ് വിദ്യാർഥികൾ ഈ വർഷം എസ്എഫ്ഐ അംഗങ്ങളാകും. ‘അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർഥിത്വം'  എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ എസ്എഫ്ഐ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്‌.
കൊടുങ്ങല്ലൂർ കെകെടിഎം ഗവ. കോളേജിൽ നടന്ന സീനിയർ മെമ്പർഷിപ്‌ പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി അംഗം എ എ അക്ഷയ് നിർവഹിച്ചു.  രണ്ടാം വർഷ വിദ്യാർഥിനി ഗോപിക രമേഷ് ആദ്യ മെമ്പർഷിപ്‌ ഏറ്റുവാങ്ങി.  
 ജില്ലാ പ്രസിഡന്റ്‌ ആർ വിഷ്ണു,  ജില്ലാ ജോയിന്റ്‌ സെക്രട്ടറി വിഷ്ണു പ്രഭാകരൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ ബി എസ് ജ്യോത്സന, കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി വി എസ് അശ്വിൻ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top