19 September Sunday

എൻടിസി മില്ലുകൾ തുറക്കണം: കേരള സംസ്ഥാന
ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് ഫെഡറേഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

മന്ത്രി പി രാജീവിന്‌ കേരള സംസ്ഥാന ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് ഫെഡറേഷൻ നിവേദനം നൽകുന്നു

 തൃശൂർ 

കോവിഡ്‌ പശ്ചാത്തലത്തിൽ അടച്ച നാഷണൽ ടെക്സ്റ്റൈൽസ് കോർപറേഷനു  കീഴിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ മില്ലുകളുടെ ഭൂമി സ്വകാര്യ കുത്തകകൾക്ക് വിറ്റുതുലയ്‌ക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്ന്‌ കേരള സംസ്ഥാന ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു).
മില്ലുകൾ തുറക്കുന്നതിന്‌ പകരം ഭൂമി അളക്കുന്നതിനുള്ള അംഗീകാരത്തിനായി മാനേജ്‌മെന്റ്‌ കോടതിയെ സമീപിച്ച നടപടി അംഗീകരിക്കാനാവില്ല. ഓണത്തിന്‌ ബോണസ്‌ നൽകണം. 
---കേരളത്തിൽ എൻടിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള ലക്ഷ്മി മിൽ, അളഗപ്പ ടെക്സ്റ്റൈൽസ്, തിരുവനന്തപുരം വിജയമോഹിനി മിൽ, കണ്ണൂർ ടെക്സ്റ്റൈൽസ്, മാഹിയിലെ മാഹി ടെക്സ്റ്റൈൽസ് എന്നീ അഞ്ചു മില്ലുകളും രണ്ട്‌ വർഷമായി അടച്ചിട്ടിരിക്കയാണ്‌. തിരുവനന്തപുരം വിജയമോഹിനി മിൽ, കണ്ണൂർ ടെക്സ്റ്റൈൽസ് എന്നിവ തുറന്നെങ്കിലും വീണ്ടും അടച്ചു.  തൊഴിലാളികൾ ദുരിതത്തിലാണ്. മില്ലുകൾ തുറക്കാൻ സംസ്ഥാന വ്യവസായ വകുപ്പിന്റെ ഇടപെടൽ ശക്തമാക്കണമെന്നാവശ്യപ്പെട്ട്‌ മന്ത്രി പി രാജീവിന്‌ ഫെഡറേഷൻ നിവേദനം നൽകി. കോവിഡ്‌ സാഹചര്യത്തിനനുസരിച്ച്‌  മില്ലുകൾ തുറക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത സമരം ശക്തമാക്കും. ഫെഡറേഷൻ യോഗത്തിൽ കേരള സംസ്ഥാന ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ, സെക്രട്ടറി കെ എൻ ഗോപിനാഥ്, ട്രഷറർ  എം ആർ രാജൻ, ജയരാജൻ, കെ ബാബു, ആന്റോ ഇല്ലിക്കൽ, പി വി രാധാകൃഷ്‌ണൻ, അഡ്വ. അശോകൻ രാജീവ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top