26 September Sunday

റെയിൽവേ സ്റ്റേഷനിൽ സ്വയംനിയന്ത്രിത സുരക്ഷാ ഗേറ്റ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

തൃശൂർ റെയിൽവേ സ്റ്റേഷനിലെ സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് 
കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്യുന്നു

 

തൃശൂർ
മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. സ്വയം നിയന്ത്രിത ഗേറ്റ് വന്നതോടെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർക്ക് യാത്രക്കാരുടെ അടുത്തെത്തിയുള്ള പരിശോധന പൂർണമായും ഒഴിവാക്കാൻ സാധിക്കും. ഇന്ത്യയിലേ തന്നെ സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റുള്ള ചുരുക്കം റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ ഇതോടെ തൃശൂരും ഇടം പിടിച്ചു.
സുരക്ഷാ ഗേറ്റ് വഴി കടന്നു പോകുന്ന എല്ലാ യാത്രക്കാരുടെയും ഫോട്ടോ, ശരീര താപനില, ആകെ ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ റെയിൽവേ അതോറിറ്റിക്കും ആരോഗ്യ വകുപ്പിനും ലഭിക്കും. നിലവിൽ കൂട്ടം കൂടി നിന്ന്‌ പ്ലാറ്റ് ഫോമിലേക്ക് കയറുന്ന സാഹചര്യം മാറാനും ഈ അത്യാധുനിക സംവിധാനം വഴിയൊരുക്കും. 
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മണപ്പുറം ഫിനാൻസിനു വേണ്ടി സ്വയംനിയന്ത്രിത സുരക്ഷാ ഗേറ്റ്‌ നിർമിച്ചത്‌. സ്റ്റേഷൻ മാസ്റ്റർ ജയകുമാർ, മണപ്പുറം ഗ്രൂപ്പ് കോ പ്രൊമോട്ടർ സുഷമ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പിആർഒ സനോജ് ഹെർബർട്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ പിആർഒ കെ എം അഷ്റഫ്, ലയൺസ് ഡിസ്ട്രിക്ട് 318ഡി ജില്ലാ പിആർഒ കെ കെ സജീവ് കുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top