കൊടകര
വിവിധ ആവശ്യങ്ങളുന്നയിച്ച് തൃശൂർ ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംഘടിപ്പിച്ച ദ്വിദിന ജില്ലാ പ്രചാരണ വാഹനജാഥ കൊടകരയിൽ സമാപിച്ചു. അടിയന്തരമായി 50 ശതമാനം ശമ്പള വർധന അനുവദിക്കുക, നിയമനുസൃത ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുക, തൊഴിലാളി ചൂഷണ കരാർ വ്യവസ്ഥകൾ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. സമാപന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. സിഐടിയു പഞ്ചായത്ത് കോ–- ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം കെ മോഹനൻ അധ്യക്ഷനായി.
ജാഥാ മാനേജർ കെ എഫ് ഡേവിസ്, സിഐടിയു കൊടകര ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ, കെപിഎച്ച് ഫെഡറേഷൻ (സിഐടിയു)ജനറൽ സെക്രട്ടറി എ മാധവൻ, ജാഥാ ക്യാപ്റ്റൻ സ്റ്റാലിൻ ജോസഫ്, വൈസ് ക്യാപ്റ്റൻ എം ഡി സുമ, സി എം ബബീഷ്, അസോസിയേഷൻ കൊടകര ശാന്തി ആശുപത്രി യൂണിറ്റ് സെക്രട്ടറി ഷൈജി ജോജി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..