15 August Monday

ഡിവൈഎഫ്‌ഐ രക്തദാനസേനയ്‌ക്ക്‌ ഫാ. ആലപ്പാട്ടിന്റെ ആദരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022
തൃശൂർ
രക്തം ദാനംനൽകി ആയിരക്കണക്കിനുപേരുടെ ജീവൻ രക്ഷിച്ച ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയെ കത്തോലിക്ക സഭ മുൻ വികാരി ജനറാൾ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്‌ വെള്ളിയാഴ്‌ച ആദരിക്കും.  
മികച്ച രക്തദാന സേനയ്‌ക്ക് സംസ്ഥാന സർക്കാരിന്റെ ഒന്നാം സ്ഥാനം തുടർച്ചയായി അഞ്ചുതവണ നേടിയ കമ്മിറ്റിക്ക് ഫ്രാൻസിസ് ആലപ്പാട്ട് ഫൗണ്ടേഴ്സ് ട്രോഫി സമ്മാനിക്കും. പകൽ 11 ന് തൃശൂർ സെന്റ് മേരീസ് കോളേജിൽ ചേരുന്ന ചടങ്ങിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ ട്രോഫി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ, പ്രസിസന്റ് ആർ എൽ ശ്രീലാൽ എന്നിവർക്ക്‌ സമ്മാനിക്കും. കേരളത്തിലെ രക്തദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻകൂടിയാണ് ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ സ്ഥാപക ഡയറക്ടറും നിലവിൽ  നെഹ്റുനഗർ പള്ളിവികാരിയുമായ ഫാ. ഫ്രാൻസിസ് ആലപ്പാട്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top