06 June Saturday

ജോസ‌് കെ മാണിയെ പുറത്താക്കണമെന്ന‌് ജോസഫ‌് വിഭാഗം

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019
തൃശൂർ
പാർടിയുടെ ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ച ജോസ‌് കെ മാണിയെ പുറത്താക്കണമെന്ന‌് പി ജെ ജോസഫിനെ പിന്തുണക്കുന്ന കേരള കോൺഗ്രസ‌് എം ജില്ലാ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതി അംഗം അഡ്വ. തോമസ‌് ഉണ്ണിയാടൻ  ഉദ‌്ഘടാനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് സി വി കുരിയാക്കോസ‌് അധ്യക്ഷനായി. ജില്ലാകമ്മിറ്റിയിലെ 98 അംഗങ്ങളിൽ 80 പേരും 72 മണ്ഡലം പ്രസിഡന്റുമാരിൽ 68 പേരും 45 അംഗങ്ങളിൽ 20 സംസ്ഥാന കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തതായി ജോസഫ‌് വിഭാഗം അവകാശപ്പെട്ടു.  ജോൺസൺ കാഞ്ഞിരത്തിങ്കൽ, തോമസ‌് ആന്റണി എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top