തൃശൂർ
ജില്ലാപഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ശുചിത്വമിഷനും കൈകോർത്ത് 25 മുതൽ 31 വരെ കളിമുറ്റമൊരുക്കാം പദ്ധതി നടപ്പാക്കും. ജില്ലാതല ഉദ്ഘാടനം 25ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യും. ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയാവും.
പകൽ മൂന്നിന് നന്തിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കളിമുറ്റം ഒരുക്കാം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം. കോർപറേഷൻ, നഗരസഭാ, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് തലത്തിലും പരിപാടികൾ സംഘടിപ്പിക്കും. സ്കൂൾ തലത്തിൽ 25ന് ആരംഭിക്കുന്ന ശുചീകരണ പ്രവൃത്തി 31 വരെ നീളും.
24ന് പകൽ രണ്ടിന് ജില്ലാതല പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി യോഗം നടക്കും. പട്ടിക്കാട് ഗവ. എൽപി സ്കൂളിലും ഹയർ സെക്കൻഡറി സ്കൂളിലുമായാണ് ജില്ലാതല പ്രവേശനോത്സവം നടക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനതലത്തിലും സ്കൂൾ തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കും.
വിദ്യാലയങ്ങൾ ജൂൺ ഒന്നിന് തുറക്കാനിരിക്കെ ജില്ലയിലെ 12 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും മൂന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും നേതൃത്വത്തിൽ പിടിഎ പ്രസിഡന്റുമാരുടെയും പ്രധാനധ്യാപകരുടെയും സംയുക്തയോഗം ചേർന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ സംസാരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം നന്തിക്കര ഗവ. സ്കൂളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്തു പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷനായി. ഇരിങ്ങാലക്കുട ഡിഇഒ എൻ ഡി സുരേഷ് പദ്ധതി വിശദീകരിച്ചു. കവിത സുനിൽ, നന്ദിനി സതീശൻ, രാധ വിശ്വംഭരൻ, ഡോ. എൻ കെ ബിനോയ്, വി ബി സിന്ധു, പ്രിൻസിപ്പൽമാരായ കെ ഹേമ, ആർ രാജലക്ഷ്മി, എം കെ അശോകൻ, ഷൈനി ശ്രീനിവാസൻ, എം ആർ ഭാസ്കരൻ, സുനിൽ കൈതവളപ്പിൽ, എം എ ബാലൻ, സി എം ഷാലി, ഇ പി ജീന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ കെ അനൂപ് (ചെയർമാൻ), സി എം ഷാലി (കൺവീനർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..