തൃശൂർ
സോപാനം സംഗീത വിദ്യാലയം ഏർപ്പെടുത്തുന്ന പതിനാലാമത് സോപാനം സംഗീതരത്ന പുരസ്കാരത്തിന് സംഗീത സംവിധായകൻ ജെറി അമൽദേവ് അർഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.
29ന് പകൽ മൂന്നിന് കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. സംഗീതലോകത്തിന് ജെറി അമൽദേവ് നൽകിയ നാൽപ്പത് വർഷക്കാലത്തെ സമഗ്ര സംഭവന പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ജൂറി അംഗങ്ങളായ ഡോ. കെ കേശവൻ നമ്പൂതിരി, സതീഷ് രാമചന്ദ്രൻ, ധർമതീർഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സോപാനം ഉണ്ണികൃഷ്ണൻ, വി ഐ അഷറഫ്, സുനിൽ പഴൂപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..