28 March Tuesday
വാങ്ങിയത് ബിരിയാണി ഹട്ടിൽ നിന്ന്‌

ബിരിയാണി കഴിച്ച 7 പേർ ചികിത്സ തേടി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കാട്ടൂർ
തൃശൂർ ശോഭ സിറ്റിയിലെ ഭക്ഷണശാലയിൽ നിന്ന് കോഴി ബിരിയാണി കഴിച്ച കുട്ടികളടക്കം ഏഴ് പേർ ചികിത്സതേടി. കാട്ടൂർ അടപ്പശേരി ബേബിയുടെ ഭാര്യ ഓമന, പേരക്കുട്ടികളായ ആന്റണി, ആരോൺ, ആൻഡ്രീന, അയന, എയ്ഞ്ചലീന, ആൻഫിയ എന്നിവരാണ് ചികിത്സ തേടിയത്. 

ഞായറാഴ്ച ശോഭ സിറ്റി സന്ദർശിക്കാൻ പോയ കുട്ടികളടങ്ങിയ കുടുംബം രാത്രി  ‘മാം ബിരിയാണി ഹട്ട്’ എന്ന സ്ഥാപനത്തിൽ നിന്ന്  കോഴി ബിരിയാണി കഴിച്ചു. ഭക്ഷണത്തെക്കുറിച്ച് സംശയം തോന്നിയപ്പോൾ അത് ഹോട്ടലുകാരുടെ ശ്രദ്ധയിൽപ്പെടുത്തി. കേടായ ഭക്ഷണം തിരിച്ച് നൽകി പോന്നു. 

തിങ്കൾ രാവിലെ സ്കൂളിൽ പോയ കുട്ടികൾക്ക് വയറുവേദനയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കാട്ടൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടുകയായിരുന്നു. കാട്ടൂർ ആശുപത്രി മുഖേന തൃശൂർ ആരോഗ്യ വിഭാഗത്തിന് പരാതി നൽകി.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top