മാള
അമ്പഴക്കാട് ചാരുപടി പ്രദേശത്ത് കല്യാണ വീട്ടിൽ ഉണ്ടായ തർക്കത്തെ ത്തുടർന്ന് കഞ്ചാവ് മാഫിയ വടിവാൾ ആക്രമണം നടത്തി. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ബിനോ പൗലോസ് ഡിവൈഎഫ്ഐ പ്രവർത്തകരായ മനു, ഡെൽവിൻ ഡേവിസ്, ഷെറിൻ ജോയ് എന്നിവർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ യൂണിറ്റ് സെക്രട്ടറി ബിനോ പൗലോസിനെ വിദഗ്ധ ചികിത്സയ്ക്കായി കറുകുറ്റി അപ്പോളോ ഹോസ്പിറ്റലിലും മറ്റുള്ളവരെ ചാലക്കുടിയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പ്രതികൾക്കെതിരെ വധശ്രമം അടക്കം ചുമത്തി മാള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..