27 September Sunday

ചാലക്കുടി മാഹിൻ വധക്കേസ്‌; ബിജെപി പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

കൊച്ചി > ചാലക്കുടിയിലെ ഡിവൈഎഫ്‌ഐ നേതാവ്‌ മാഹിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി പ്രവർത്തകരായ രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു.

വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ രണ്ട് പ്രതികളും സമർപ്പിച്ച അപ്പീൽ ഹർജികൾ ജസ്റ്റിസുമാരായ എ എം ഷെഫീഖ്‌, എൻ അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി. ജീവപര്യന്തം തടവിനു പുറമെ 50,000 രൂപവീതം പിഴയൊടുക്കാനും പിഴസംഖ്യയിൽനിന്ന്‌ മാഹിന്റെ പിതാവിനും ഭാര്യക്കും നഷ്ടപരിഹാരം നൽകാനുമായിരുന്നു വിചാരണക്കോടതി വിധി.
 
2006 ഡിസംബർ 16നാണ് പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാഹിനെ ബിജെപി സംഘം വാതിൽ ചവിട്ടിപ്പൊളിച്ച്‌ വെട്ടിക്കൊന്നത്. ദൃക്സാക്ഷി മൊഴികൾ പ്രതികൾ കുറ്റകൃത്യം ചെയ്തതിന് മതിയായ തെളിവാണെന്നും വിചാരണക്കോടതിവിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ദൃക്സാക്ഷികളുടെ ശരീരത്തിൽ രക്തം തെറിച്ചുവീണതിന് തെളിവുണ്ടെന്നും കോടതിവിധിയിൽ വ്യക്തമാക്കി. സർക്കാരിനുവേണ്ടി അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സുരേഷ്‌ ബാബു തോമസ്‌ ഹാജരായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top