26 January Wednesday

പെട്രോളിയം വിലവർധന;
സിപിഐ എം ധർണ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
തൃശൂർ
പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലവർധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സിപിഐ എം പ്രതിഷേധ ധർണ ചൊവ്വാഴ്‌ച നടക്കും. ജില്ല, ഏരിയ കേന്ദ്രങ്ങളിലാണ്‌  ധർണ. ചൊവ്വാഴ്‌ച 15 കേന്ദ്രങ്ങളിലും ബുധൻ ചേർപ്പ് ഏരിയയിലും കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ രാവിലെ പത്തുമുതൽ വൈകിട്ട്‌ ആറുവരെയാണ് ധർണ സംഘടിപ്പിക്കുന്നത്. 
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 200 പേർവീതം ഓരോ ധർണയിലും പങ്കെടുക്കും. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ എംഎൽഎ കുന്നംകുളം ടെലിഫോൺ എക്സ്‌ചേഞ്ചിനുമുന്നിലും എൻ ആർ ബാലൻ ഇരിങ്ങാലക്കുട പൂതംകുളം മൈതാനത്തും  പി കെ ബിജു തൃശൂർ ഏജീസ് ഓഫീസിനുമുന്നിലും ധർണ  ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top